മരുന്നുകൾക്ക് പോലും മാറ്റിയെടുക്കാൻ ആകാത്ത വേദനകൾ നിങ്ങൾക്കും ഉണ്ടോ.

വേദന എന്നാൽ ശരീരത്തിൽ എവിടെയുണ്ടായാലും അത് കൂടുതൽ ബുദ്ധിമുട്ടുകൾ തന്നെയാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ശരീരത്തിനും മനസ്സിനും വേദന എന്നത് ദുഃഖകരമാണ്. ഏറ്റവും പ്രധാനമായും കാലുകളിൽ ഉണ്ടാകുന്ന വേദനയ്ക്ക് കാരണമാകുന്നത് നിങ്ങളുടെ ശരീരം ഭാരമായിരിക്കാം. മുറിവുകൾ ഉണ്ടാകുന്ന സമയത്തും ശരീരത്തിൽ വേദനകൾ അനുഭവപ്പെടാറുണ്ട്. എന്നാൽ കാരണങ്ങളില്ലാത്ത വേദനകളും ചിലപ്പോൾ നിങ്ങളെ പ്രശ്നത്തിലാക്കാറുണ്ട്. മാനസികമായി നിങ്ങൾ അനുഭവിക്കുന്ന ചില സമ്മർദ്ദങ്ങളും പ്രഷറും കൊണ്ടുതന്നെ ശരീരത്തിലും വേദന അനുഭവപ്പെടുന്നതായി തോന്നാറുണ്ട്.

   

ഇത്തരത്തിൽ അനുഭവപ്പെടുന്ന വേദനകളാണ് എങ്കിൽ ഇവയ്ക്ക് മരുന്നുകളെക്കാൾ സഹായകമാകുന്നത് മാനസികമായ സപ്പോർട്ടുകൾ ആണ്. അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ എന്തുകൊണ്ടാണ് എന്നത് തിരിച്ചറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഏതുതരത്തിലുള്ള സ്കാനിങ് ബ്ലഡ് ടെസ്റ്റുകളും ചെയ്തിട്ടും വേദനയുടെ കാരണം തിരിച്ചറിയാനാകുന്നില്ല എങ്കിൽ മിക്കപ്പോഴും ഇത് നിങ്ങളുടെ മാനസികമായ സ്ട്രെസ്സ് കൊണ്ടോ ഏതെങ്കിലും തരത്തിലുള്ള വിഷമങ്ങൾ കൊണ്ട് വന്നു ഭവിച്ചതാകാം. പലപ്പോഴും ആളുകൾ ഇത്തരത്തിലുള്ള വേദനകളും കൊണ്ട് ഒരുപാട് വർഷങ്ങൾ ജീവിച്ചു പോകാറുണ്ട്.

ഒരു വിവാഹ ജീവിതത്തിൽ പോലും സന്തോഷം കണ്ടെത്താൻ ആകാത്ത രീതിയിൽ മാനസിക സമ്മർദ്ദം കൊണ്ട് ശാരീരിക വേദനകൾ അനുഭവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ നല്ല ഒരു കൗൺസിലിംഗ് വഴി തന്നെ ഇത് മാറ്റിയെടുക്കാൻ ആകും. ഒറ്റ തവണ കൊണ്ട് മാത്രമല്ല രണ്ടോ മൂന്നോ തവണകളായി കൗൺസിലിംഗ് സെക്ഷനുകൾ അറ്റൻഡ് ചെയ്യുക വഴി, ഇവരുടെ മാനസിക പ്രശ്നങ്ങളോടൊപ്പം തന്നെ ശാരീരികമായ വേദനകളും മാറിപ്പോകും. പല ഡോക്ടർമാർക്കും ഇത്ര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും പെട്ടെന്നുള്ള മരണങ്ങളോ, ആക്സിഡന്റുകളോ, ഇവർക്കുണ്ടായിരുന്ന ദൂരനുഭവങ്ങൾ ഇവരുടെ.

മനസ്സിൽ ഇത്തരത്തിലുള്ള വിഷമങ്ങൾ ഉത്ഭവിപ്പിക്കും. ഈ വിഷമങ്ങൾ പിന്നീട് ഇവർ ശരീരത്തിന് വേദനകൾ ആയി കണക്കാക്കും. പിന്നീട് എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത രീതിയിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകളിലേക്ക് ഇവർ കടന്നുപോകും. നിങ്ങൾക്ക് ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന്റെ അടിസ്ഥാന കാരണം തിരിച്ചറിയണം. എപ്പോഴും കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചികിത്സിക്കുമ്പോൾ കൃത്യമായ ചികിത്സകളും നൽകാനാകും പ്രശ്നങ്ങളും അകറ്റാൻ ആകും. മരുന്നുകളെക്കാളും ചികിത്സക്കാളും ഉപരി പ്രാധാന്യം കൊടുക്കേണ്ടത് പ്രശ്നം ഉണ്ടാകാനുള്ള കാരണങ്ങൾക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *