വിവാഹമെന്നത് ഒരുപാട് ഉടമ്പടികളുടെയും ആർഭാടങ്ങളുടെയും ഒരു ആഘോഷമാണ്. എന്നാൽ യഥാർത്ഥത്തിൽ ഒരു വിവാഹം എന്നത് സ്ത്രീ പുരുഷന്മാരുടെ മാനസികമായ അടുപ്പത്തിലൂടെയാണ് സംഭവിക്കേണ്ടത്. ഒരു തരത്തിലുള്ള താൽപര്യങ്ങളും ഇല്ലാതെ ഒരു വിവാഹ ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെ തള്ളി വിടുകയാണ് എങ്കിൽ ആ പെൺകുട്ടി പിന്നീട് ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്നത് ഒരുപാട് വലിയ പ്രശ്നങ്ങളെ ആയിരിക്കും.
ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനുള്ള മനക്കട്ടിയോ ശക്തിയോ ആ പെൺകുട്ടിക്ക് പുരുഷനോ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെയാണ് പ്രായം എത്തുന്നതിനു മുൻപേ തന്നെ കുട്ടികളെ വിവാഹത്തിന് നിർബന്ധിക്കരുത് എന്ന് പറയുന്നത്. ഒരു വിവാഹ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യം എന്നത് അടുത്ത തലമുറയെ വാർത്തെടുക്കുക എന്നതാണ്. എന്നാൽ പലപ്പോഴും ആഗ്രഹമില്ലാതെ കഴിക്കുന്ന വിവാഹങ്ങളിലൂടെ ദമ്പതികൾ തമ്മിലുള്ള ശാരീരിക ബന്ധം ഇല്ലാതെ വരികയും ഇതുമൂലം കുഞ്ഞുങ്ങളില്ലാത്ത ഒരു അവസ്ഥയും ഉണ്ടാകാം.
ഇവർക്കുള്ള മാനസികമായ പിരിമുറുക്കങ്ങളും സ്ട്രെസ്സ് ടെൻഷനോ എല്ലാമാണ് ഇത്തരത്തിൽ അവരെ ശാരീരിക ബന്ധത്തിൽ നിന്നും അകറ്റിനിർത്തുന്നത്. ഏറ്റവും കൂടുതലായി സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ശാരീരിക ബന്ധത്തിന് ഏർപ്പെടുന്നതിന് ഇഷ്ടക്കേടുകൾ ഉണ്ടാകാറുള്ളത്. ഇത് ഇവർക്ക് മറ്റുള്ളവരിൽ നിന്നും കേട്ടറിവുള്ള ചില അനുഭവങ്ങളുടെ ഭാഗമായിട്ടും ആകാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ട് എങ്കിൽ, തീർച്ചയായും ഒരു ഡോക്ടറോട് സഹായത്തോടെ ഒരു കൗൺസിലിങ്ങിലൂടെയോ ഇത് പറഞ്ഞ് തിരുത്തി നിങ്ങളുടെ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടു പോകണം. വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു സാഹചര്യമല്ല ഈ ഒരു അവസ്ഥ. അല്പം സമയം എടുത്ത് ചിന്തിച്ച് മനസ്സിലാക്കി തിരിച്ചറിവോടുകൂടി വേണം ഒരു വിവാഹബന്ധത്തിലേക്ക് പ്രവേശിക്കാൻ.