മൂക്കിൽ ഒരു കറുത്ത കുത്തു പോലും ഉണ്ടാകില്ല ചർമം തിളങ്ങുകയും ചെയ്യും.

ചർമ്മത്തിൽ ഒരുപാട് പാടുകളും കറുത്ത കുത്തുകളും ഉണ്ടാകുമ്പോൾ നിങ്ങളുടെ ചർമം ഒരുപാട് മോശപ്പെട്ട അവസ്ഥയിലേക്ക് മാറാറുണ്ട്. ചർമത്തിന്റെ തിളക്കം കുറയുന്നതിന് ഈ കറുത്ത പാടുകൾ കാരണമാകും എന്നതുകൊണ്ട് തന്നെ, ഇവ ഏത് വിധേനയും നിങ്ങളുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാനായി പല മാർഗങ്ങളും പരീക്ഷിക്കും. ഒരുപാട് കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ ശരീരത്തിൽ ഉപയോഗിക്കുന്നത് മൂലം ശരീരത്തിന്റെ ചർമം കൂടുതൽ മോശമാവുകയാണ് ചെയ്യുന്നത്.

   

നിങ്ങളുടെ മുഖത്ത് ഒരുപാട് കെമിക്കലുകൾ അടങ്ങിയ ബാഗുകൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് നാച്ചുറൽ ആയിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പാക്ക് ഇടുന്നതാണ്. ബ്യൂട്ടിപാർലറിൽ മറ്റും പോയി ചെയ്യുന്ന ഒരുപാട് വിലകൂടിയ ഫേസ് പാക്കുകളും മാർക്കുകളും സ്ക്രബ്ബുകളിലും നിങ്ങളുടെ ചർമ്മത്തിന് ഇത്രയും ഗുണം നൽകില്ല. അതിനേക്കാൾ കൂടുതൽ ഗുണം നൽകുന്ന നാച്ചുറൽ ഹോം പാക്കുകൾ നിങ്ങൾക്കും തയ്യാറാക്കി ഉപയോഗിക്കാം.

ഇത്തരത്തിൽ മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പൂർണമായും നീക്കം ചെയ്യുന്നതിന് നിങ്ങളുടെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല പാക്ക് പരിചയപ്പെടാം. ഇതിനായി ഏറ്റവും ആദ്യം ആവശ്യമായത് ഒരു സ്പൂൺ പഞ്ചസാരയാണ്. ഒരു ബൗളിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് ഇതിലേക്ക് ഒരു സ്പൂൺ അളവിൽ തന്നെ തേനും കൂടി ചേർത്തു കൊടുക്കാം. ശേഷം ഇത് ഒരു നല്ല പാക്ക് ആകുന്നതിനുവേണ്ടി ഇതിലേക്ക് ഒരു സ്പൂൺ കടലമാവും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം.

ഇതൊരു പേസ്റ്റ് രൂപത്തിൽ ആകാൻ വേണ്ടി തന്നെ ഇതിലേക്ക് റോസ് വാട്ടർ ആവശ്യമായ അളവിൽ ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് നിങ്ങളുടെ മുഖത്ത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികമായുള്ള ഭാഗങ്ങളിൽ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിക്കാം. ഇങ്ങനെ മസാജ് ചെയ്തതിനുശേഷം അല്പനേരം ഇത് മുഖത്ത് തന്നെ വെച്ചിരിക്കാം. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും കഴിഞ്ഞശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇങ്ങനെ കഴുകി കളഞ്ഞാൽ ഉടൻ തന്നെ നിങ്ങൾക്ക് നല്ല ഒരു മാറ്റം മുഖത്ത് കാണാനാകും. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റുക എന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ചർമം കൂടുതൽ തിളങ്ങാനും ഈ പാക്ക് സഹായിക്കും. ഇനി പാർലറുകളിൽ പോയി ഇതിനുവേണ്ടി പണം ചിലവാക്കുകയെ വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *