ശരീരത്തിൽ പ്രമേഹം എന്ന രോഗം ഒരിക്കലും വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. കാരണം ഒരിക്കൽ നിങ്ങളെ ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും വിട്ടുമാറാത്ത ഒരു രോഗാവസ്ഥയാണ് ഇത്. ഇത് ഒരു രോഗമല്ല രോഗത്തിന്റെ അവസ്ഥയാണ്.ഒരിക്കൽ നിങ്ങൾക്ക് പ്രമേഹം വന്നു കഴിഞ്ഞാൽ നിങ്ങളുടെ ശരീരത്തിലെ പല അവയവങ്ങളെയും രോഗത്തിൽ വീഴ്ത്തുന്നതിന് ഈ പ്രമേഹത്തിന് സാധിക്കും. അവയവങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ഒരു അവസ്ഥയാണ് പ്രമേഹം.
ഇത്തരത്തിൽ നിങ്ങൾക്ക് പ്രമേഹം ഉണ്ടാകുമെന്ന് ഒരു പ്രധാനപ്പെട്ട കാരണം നിങ്ങളുടെ ജീവിതശൈലിയാണ്. കൃത്യമായ ഒരു ഭക്ഷണക്രമം വ്യായാമ ശീലമോ ഇല്ലാതെ വരുന്ന സമയത്ത് നിങ്ങൾക്ക് ഇത്തരത്തിൽ പ്രമേഹം വന്നുചേരും. നാം മലയാളികളുടെ ഒരു ഇഷ്ട ഭക്ഷണം ആണ് ചോറ്. എന്ത് കഴിച്ചാലും ഒരല്പം ചോറ് കഴിച്ചില്ലെങ്കിൽ ഇവർക്ക് ഒരു അസ്വസ്ഥതയാണ്. ഈ രീതിയാണ് നിങ്ങളെ ഒരു പ്രമേഹ രോഗി ആക്കുന്നത്. പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ഈ രോഗം ബാധിക്കാതിരിക്കാൻ വേണ്ടിയാണ്.
ഈ മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വരുത്താവുന്ന ഒരു പ്രത്യേക രീതിയെ കുറിച്ചാണ് ഇവിടെ പറയാൻ. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഈ ഒരു ഇല ഉൾപ്പെടുത്താൻ സാധിച്ചാൽ നല്ല മാറ്റം സംഭവിക്കും. പ്രത്യേകമായി കറിയായ് മറ്റു രീതികളിലോ ഈ ഇല ഉപയോഗിക്കാം. നമ്മുടെ പറമ്പിൽ കാണുന്ന മൾബറി ചെടിയുടെ ഇലയെ കുറിച്ചാണ് പറയുന്നത്. ധാരാളം പ്രോട്ടീനും മിനറൽസും അടങ്ങിയ ഒന്നാണ് മൾബറി. അപ്പം തന്നെ പ്രമേഹത്തെയും ശരീരത്തിലെ പല അവസ്ഥകളെയും നിയന്ത്രിക്കാനുള്ള ശേഷിയും.
ഈ ഇലയ്ക്കുണ്ട്. ചെറിയ അളവിൽ മാത്രം എണ്ണ ഉപയോഗിച്ച്, നല്ല ഒരു തോരൻ ഉണ്ടാക്കി കഴിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നല്ല ആരോഗ്യം ഇതിലൂടെ ലഭിക്കും. മൾബറി ചെടി സാധാരണയായി ഇത്തരത്തിൽ ഒരു ഉപയോഗത്തിന് വേണ്ടി നാം ശ്രദ്ധിക്കാറില്ല. എന്നാൽ ഇനി ഈ ചെടിയോ ഇല്ലയോ കണ്ടാൽ വെറുതെ വിട്ടു കളയരുത്. നിങ്ങളുടെ വീടിന്റെ മുറ്റത്തും ഇതിന്റെ ഒരു ചെടി വെച്ചുപിടിപ്പിക്കുക. നിങ്ങളുടെ ആയുസ്സ് തീർന്നാലും ഈ ചെടിയുടെ ആയുസ്സ് തീരില്ല അത്രയധികം ആയുസ്സുള്ള ചെടിയാണിത്.