ഇന്ന് ഒരുപാട് ആളുകൾക്ക് ക്യാൻസർ എന്ന രോഗം വരുന്നതായി നാം കേൾക്കുന്നുണ്ട്. പ്രധാനമായും ക്യാൻസറിനെ നമ്മുടെ ശരീരത്തിൽ കാരണമാകുന്ന ചില കോശങ്ങൾ നിലനിൽക്കുന്നു എന്നതാണ് ഇതിനു പുറകിലുള്ള രഹസ്യം. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ക്രമാതീതമായി കുറയുന്ന സമയത്ത് ഈ കാൻസർ കോശങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും ശരീരത്തിൽ ഇവ കൂടുതൽ വ്യാപിക്കുകയും ചെയ്യും.
ഇങ്ങനെ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ വ്യാപിക്കുന്ന സമയത്ത് അത് ഏത് ഭാഗത്തേക്ക് കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നത് അവയവത്തിന് ക്ഷദം സംഭവിക്കാം. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ക്യാൻസർ എന്ന രോഗം ഒരുപാട് ആളുകളിലേക്ക് പടരുന്നുണ്ട്. ക്യാൻസറിന്റെ ചികിത്സ കേന്ദ്രങ്ങളും ചികിത്സ മാർഗ്ഗങ്ങളും ഇന്ന് ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. എങ്കിൽ കൂടിയും കാൻസർ രോഗികളുടെ എണ്ണം കൂടുന്നത് കാരണം നമ്മുടെ ജീവിതരീതി തന്നെയാണ്.
നാമിന്ന് കഴിക്കുന്ന ഭക്ഷണവും നമ്മുടെ ആരോഗ്യ ശീലവും വ്യായാമം ഇല്ലാത്ത ജീവിതപ്രകൃതിയും എല്ലാം തന്നെയാണ് നമ്മെ ഒരു രോഗിയാക്കി മാറ്റുന്നത്. ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും അതിനനുസൃതമായി നമ്മൾ ഉണ്ടാകുന്ന വ്യായാമവും ആണ് പ്രത്യേകമായി വിലയിരുത്തേണ്ടത്. ശരീരത്തിലേക്ക് ചെല്ലുന്ന അനാവശ്യമായ ചില ബാക്ടീരിയകളുടെ പ്രവർത്തനവും കാൻസർ ഉണ്ടാക്കാൻ കാരണമാകുന്നു.
മാറിടങ്ങളിൽ പ്രത്യേകമായി കാണപ്പെടുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. അടുത്തകാലത്തായി ശരീരത്തിൽ ഉണ്ടായിരുന്ന മറുക് വല്ലാതെ പരന്നു വരുന്നു എങ്കിൽ ഇതും കാൻസറിന്റെ ലക്ഷണമാണ്. മലത്തിന് കറുത്ത നിറം ഉണ്ടാകുന്നുണ്ട് എങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും വയറിന് അകത്തുള്ള ഏതെങ്കിലും ക്യാൻസറിന്റെ ഭാഗമായി ആയിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.