നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ചെറുപ്പമാണ് എങ്കിൽ ശരീരവും എപ്പോഴും യുവത്വം കാത്തുസൂക്ഷിക്കും. 70കളിലും നിങ്ങൾക്ക് 50ന്റെ മുഖസൗന്ദര്യം ഉണ്ടാകാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പ്രത്യേകമായി നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യമാണ്. ശരീരഭാരം നമിതമായി കുറയ്ക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കൃത്യമായ ഒരു ആരോഗ്യം നിലയുള്ള ശരീരഭാരം നിയന്ത്രിച്ചു നിലനിർത്തുക എന്നതാണ്.
നിങ്ങളുടെ ഉയരത്തിനനുസൃതമായി മാത്രം ഭാരം കൊണ്ടുപോവുക. ഇങ്ങനെ കൃത്യമായ രീതിയിൽ ഭാരം നിലനിൽക്കണമെന്നുണ്ടെങ്കിൽ നമ്മുടെ ഭക്ഷണരീതിയും ഇതിനനുസരിച്ച് ആയിരിക്കണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി സാധിക്കുന്ന പോലെ ഒഴിവാക്കുക. കാരണം ഇവ ശരീരത്തിലെ ഫാറ്റ് ഡെപ്പോസിറ്റ് ഉണ്ടാകുകയും ഇത് ലിവർ രോഗങ്ങൾക്കും അമിതഭാരത്തിനും ഇടയാക്കുകയും ചെയ്യും. അതുപോലെതന്നെ ഒഴിവാക്കേണ്ട മറ്റൊന്നാണ് കാർബോഹൈഡ്രേറ്റ്.
ഒരിക്കലും പൂർണ്ണമായും ഒഴിവാക്കരുത് ചെറിയ ഒരു അളവ് ശരീരത്തിന് കാർബോഹൈഡ്രേറ്റും ആവശ്യമാണ്. മധുരം പൂർണമായും ഒഴിവാക്കുകയാണ് ഉത്തമം. മധുരം ശരീരത്തിലേക്ക് ചെല്ലുംതോറും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയും വർദ്ധിച്ചു വരികയും ഇത് പലരീതിയിലും ശരീരത്തിന്റെ അവയവങ്ങൾക്കും ആരോഗ്യത്തിനും ദോഷമായി തീരുകയും ചെയ്യും. ഇത്തരത്തിലുള്ള ഭക്ഷണശീലങ്ങളോടൊപ്പം തന്നെ നല്ല ഒരു വ്യായാമവും നാം പാലിച്ചു പോകേണ്ടതുണ്ട്.
യോഗയോ കാർബോ വ്യായാമങ്ങളും ആകാം. എപ്പോഴും മനസ്സിനെ സന്തോഷത്തോടെ നിലനിർത്തുക. ഏത് കാര്യത്തിനും കൂടുതൽ എനർജി എടുത്ത് ചെയ്യാനായി ശ്രദ്ധിക്കുക. എപ്പോഴും സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളിൽ മാത്രം പ്രവർത്തിക്കാനായി ശ്രമിക്കുക. ഇങ്ങനെ മനസ്സിന് സന്തോഷം ഉണ്ട് എങ്കിൽ അത് നിങ്ങളുടെ മുഖത്തും പ്രത്യക്ഷമാകും. ആരോഗ്യ ശീലങ്ങൾ കൃത്യമാണ് എങ്കിൽ അത് നിങ്ങളുടെ പ്രായത്തിലും പ്രകടമാകും.