ഒരു മരുന്നും ഉപയോഗിക്കാതെ നിങ്ങളുടെ വായ്നാറ്റം മാറിക്കിട്ടും.

ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം എന്നുള്ളത്. മറ്റുള്ള ആളുകൾക്കു മുൻപിൽ സംസാരിക്കുന്ന സമയത്ത് ആയിരിക്കും കൂടുതലും ഈ വായനാറ്റം കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത്. സ്വയമേ ചില സാഹചര്യങ്ങളിൽ ഈ വായ്നാറ്റം മനസ്സിലാക്കാൻ സാധിക്കാറില്ല. എന്നാൽ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവർ നമ്മിൽ നിന്നും അകലം പാലിക്കുന്നു എന്ന രീതിയിൽ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കാൻ ആകുന്നത്.

   

ഇത്തരത്തിൽ മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് പോലും ഉണ്ടാക്കുന്ന ഈ വായനാറ്റം ഉണ്ടാകാനുള്ള യഥാർത്ഥ കാരണം നിങ്ങടെ വായിൽ അല്ല ഉള്ളത്. വായനാറ്റം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ദഹന വ്യവസ്ഥയാണ്. ദഹന വ്യവസ്ഥയിലുള്ള ചീത്ത ബാക്ടീവകളുടെ പ്രവർത്തനം കൊണ്ട് തന്നെ ശരീരത്തിൽ ഒരുപാട് ഭക്ഷണം ദഹിക്കാതെ കെട്ടിക്കിടക്കുന്ന അവസ്ഥകളുണ്ട്.

ഇങ്ങനെ പൂർണമായും ദഹിക്കാത്ത ഭക്ഷണത്തിൽ നിന്നുമാണ് ഗ്യാസ് രൂപത്തിൽ വായിലൂടെ നാറ്റമുണ്ടാകുന്നത്. രണ്ടും മൂന്നും നേരം പല്ല് തേക്കുക എന്നത് വയനാറ്റമകറ്റാനുള്ള ഒരു വഴിയാണ് എങ്കിലും ഇത് പലപ്പോഴും ഫലം കാണാറില്ല. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ തുടർച്ചയായി ഉള്ള ആളുകൾക്ക് വായനാറ്റം സർവ്വസാധാരണമാണ്. പല്ലു തേക്കുന്നതിനോടൊപ്പം തന്നെ പല്ലുകൾക്ക് ഇടയിലുള്ള അഴുക്ക്.

പൂർണമായും മാറി എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ കൃത്യമായ രീതിയിൽ ആയിരിക്കണം ഇത് ചെയ്യേണ്ടത്. ഒപ്പം തന്നെ പല്ലുകൾക്കിടയിലുള്ള അഴുക്ക് പൂർണമായും ഇല്ലാതാക്കാൻ നൂല് രൂപത്തിലുള്ള ഒരു ഉപകരണം ഇന്ന് ലഭ്യമാണ്. ഇത്തരത്തിൽ ശരീരത്തിനകത്ത് വേണ്ടുന്ന നല്ല ബാക്ടീരിയകളെ ഉണ്ടാക്കാൻ ആവശ്യമായ പ്രോ ബയോട്ടിക്കുകൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *