ധാരാളമായി വെള്ളം കുടിക്കുക എന്ന് നാം ഒരുപാട് തവണ പറഞ്ഞു കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ കുടിക്കുന്ന വെള്ളവും നമുക്ക് ചില സമയങ്ങളിൽ ദോഷങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ എങ്ങനെയാണ് വെള്ളം കുടിക്കുന്നത് ദോഷമായി തീരുന്നത് എന്ന് നമുക്ക് അറിഞ്ഞിരിക്കാം. പ്രധാനമായും ഒറ്റ തവണ വെള്ളം കുടിക്കുമ്പോൾ ഒരുപാട് വെള്ളം കുടിക്കാതെ അല്പം വെള്ളമായി ഇടയ്ക്കിടക്ക് കുടിക്കുന്നതാണ് കൂടുതൽ ഉചിതം.
ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അത്ര അനുയോജ്യമല്ല. സാവധാനത്തിൽ ഇരുന്ന് വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ഇത് പലതരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാക്കും. ശരീരത്തിന്റെ പ്രഷർ പെട്ടെന്ന് വർധിക്കാനും ഈ വെള്ളം കുടി കാരണമാകാറുണ്ട്. ലിവർ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടേഴ്സ്നെ നിർദ്ദേശപ്രകാരം ആവശ്യമായ അളവിൽ മാത്രം വെള്ളം.
കുടിക്കുക. വെള്ളം കുടിക്കുമ്പോൾ ചെറുചൂടുള്ള വെള്ളമോ റൂം ടെമ്പറേച്ചറിലുള്ള വെള്ളമോ മാത്രം കുടിക്കുക. ഒരുപാട് ചൂടുള്ള വെള്ളവും തണുത്ത വെള്ളവും കുടിക്കുന്നത് ദോഷമാണ്. രാവിലെ ഉണർന്നെഴുന്നേറ്റ് ഉടൻതന്നെ 300 മില്ലി വെള്ളമെങ്കിലും കുടിക്കുക എന്നത് ശരീരത്തിന് ആരോഗ്യത്തിന് വളരെ ആവശ്യമാണ്.ഇങ്ങനെ വെള്ളം കുടിച്ചു കൊണ്ടാണ് നിങ്ങൾ ഒരു ദിവസം ആരംഭിക്കുന്നത് ജലത്തിന്റെ അളവ് കൃത്യമായി നിലനിർത്താൻ സാധിക്കും.
ഭക്ഷണം കഴിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപെങ്കിലും വെള്ളം കൂടി നിർത്തിയിരിക്കണം. അതുപോലെതന്നെ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞശേഷം മാത്രമേ പിന്നീട് വെള്ളം കുടിക്കാമോ. ഒരുപാട് ആയാസമുള്ള ജോലികൾക്കും വ്യായാമങ്ങൾക്കും ശേഷം പെട്ടെന്ന് വെള്ളം കുടിക്കാൻ പാടില്ല. അരമണിക്കൂർ ശേഷം മാത്രമേ വെള്ളം കുടിക്കാവു.