നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതിനെ കുറിച്ച് നാം ബോധവാന്മാരാണോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കാരണം പലപ്പോഴും നാം പറയാറുണ്ട് ശരീരഭാരം കുറയ്ക്കുന്നത് വേണ്ടി പച്ചക്കറികൾ അമിതമായി കഴിക്കുക. മാംസഭക്ഷണനങ്ങൾ ഒഴിവാക്കുക, കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക എന്നൊക്കെ.
എന്നാൽ യഥാർത്ഥത്തിൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും വിഷാംശം നിറഞ്ഞവയാണ്. എന്നതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നതിനേക്കാൾ വീട്ടിൽ കൃഷി ചെയ്ത് ഉണ്ടാക്കുന്ന വിശ്വസിച്ച് ഉപയോഗിക്കാൻ ആകുന്ന പച്ചക്കറികൾ കഴിക്കാവുന്നതാണ് കൂടുതൽ ഉചിതം. ഇന്ന് മാർക്കറ്റിലും മറ്റും ഏറ്റവും അധികം വിഷാംശം തെളിച്ച് കൊണ്ടുവരുന്ന പച്ചക്കറികളാണ് . ഏറ്റവും അധികം വിഷാംശം ഉപയോഗിക്കുന്നത് പച്ച മുളക്, ഇല വർഗ്ഗങ്ങൾ എന്നിവയിലാണ്.
പച്ചക്കറികൾ മാത്രമല്ല നാം ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനും കൊണ്ടുവരാനും ഉപയോഗിക്കുന്ന പാത്രങ്ങളും പലപ്പോഴും അപകടകാരികളാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ ക്വാളിറ്റി ഇല്ലാത്തവയാണ് നാം ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ ഇവയിൽ നിന്നും നമ്മുടെ ശരീരത്തിലേക്ക് അമിതമായ അളവിൽ വിഷാംശം കടന്നുചെല്ലാൻ ഇടയാക്കുകയും, ഇത് ശരീരത്തിലെ കുടലുകളിൽ ക്യാൻസറുകൾ പോലും ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു.
തുടർച്ചയായ ദിവസങ്ങളിൽ ഗോതമ്പിന്റെ ഭക്ഷണങ്ങൾ കഴിക്കുന്നതും ചില ആളുകളിൽ അസിഡിറ്റി പോലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇങ്ങനെ തന്നെയാണ് പാല് ഉപയോഗിക്കുന്നതുകൊണ്ടും ശരീരത്തിൽ അലർജി രോഗങ്ങൾ കാണപ്പെടുന്നത്. പാല് ഉപയോഗിക്കുന്നതിനേക്കാൾ മോര് ഉപയോഗിക്കുന്നത് കൂടുതൽ മെച്ചമായി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ കൃത്യമായി രീതിയിൽ കഴിക്കാൻ ശ്രമിക്കുക.