നേന്ത്രപ്പഴം എന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പഴമാണ്. പക്ഷേ പലപ്പോഴും കടകളിൽ നിന്നും മേടിക്കുമ്പോൾ ഇതിൽ അമിതമായി വിഷപദാർത്ഥങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള നേന്ത്രപ്പഴങ്ങൾ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. എങ്കിൽ കൂടിയും ഇതിൽ അടങ്ങിയിരിക്കുന്ന പല വിറ്റാമിനുകളും നമ്മുടെ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
പ്രമേഹമുള്ള വ്യക്തികളാണ് എങ്കിൽ ഒരിക്കലും നേന്ത്രപ്പഴം കഴിക്കരുത് എന്ന് പലപ്പോഴും നിർദ്ദേശിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അധികം പഴുക്കാത്ത നേന്ത്രപ്പഴം പുഴുങ്ങി ദിവസവും ഒരെണ്ണം കഴിക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നില്ല.
എന്നാൽ ഇത് ഒരു നേരത്തെ ഭക്ഷണമായി കരുതി വേണം കഴിക്കാൻ പിന്നീട് ഇതിന് പുറകിലൂടെ മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര ഉചിതമല്ല. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് എങ്കിൽ ദിവസവും രാവിലത്തെ ഭക്ഷണം ഒരു നേന്ത്രപ്പഴം ആക്കാം. അല്ലെങ്കിൽ രാത്രിയിലെ ഭക്ഷണം ഒഴിവാക്കിക്കൊണ്ട്.
ഒരു നേന്ത്രപ്പഴം കഴിച്ചു കിടക്കുന്നതുകൊണ്ടും നല്ല ഫലം ലഭിക്കും. കുട്ടികൾക്കാണെങ്കിലും നാലുമണിക്ക് ചായയോടൊപ്പം പലഹാരമായി നേന്ത്രപ്പഴം അല്പം ചെറുതായി അരിഞ്ഞ് നെയ്യിൽ വഴറ്റിയെടുത്ത് അല്പം നാളികേരം കൂടി ചേർത്ത് കൊടുക്കുകയാണെങ്കിൽ അവരെ ശരീരത്തിന് ആവശ്യമുള്ള ആരോഗ്യം ഇതിലൂടെ തന്നെ ലഭിക്കുന്നു.