കഞ്ഞിവെള്ളം എല്ലാവരും ചോറുവച്ച ശേഷം ഇത് ഒഴിച്ചു കളയുകയോ ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് പതിവ്. എന്നാൽ ഈ കഞ്ഞിവെള്ളം നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകം ആകാറുണ്ട്. ഇത്തരത്തിൽ കഞ്ഞിവെള്ളം എങ്ങനെയാണ് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ.
യഥാർത്ഥത്തിൽ കഞ്ഞിവെള്ളം നിങ്ങളുടെ മുഖത്തുള്ള അഴുക്കിനെ എല്ലാം വലിച്ച് പുറമേ കളയുന്നതിന് ശക്തിയുള്ള ഒന്നാണ്. ഏറ്റവും ആദ്യമേ നിങ്ങൾ കഞ്ഞിവെള്ളത്തിൽ നല്ലപോലെ ആവി പിടിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് ഒരുപാട് ഗുണങ്ങൾ നൽകുന്നു. ഇങ്ങനെ ആവി പിടിച്ച ശേഷം കഞ്ഞിവെള്ളം ഒരു സ്പൂൺ ഒരു ചെറിയ പാത്രത്തിലേക്ക് എടുത്ത്, അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഇരട്ടിമധുരം പൊടിച്ചത് ചേർത്ത് കൊടുക്കാം.
ഒപ്പം തന്നെ ഒരു വിറ്റാമിൻ ഇ ഓയിൽ കൂടി ചേർത്തു കൊടുക്കാം. വിറ്റമിൻ ഇ ഓയിലെ ക്യാപ്സ്യൂൾ രൂപത്തിലോ സിറപ്പ് രൂപത്തിലോ ലഭിക്കുന്നതാണ്. വിറ്റമിൻ ഇ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ വളരെയധികം പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. ഇരട്ടിമധുരം എന്നത് ആയുർവേദ കടകളിൽ നിന്നും മേടിക്കാൻ ലഭിക്കും. ഇത് അങ്ങനെ തന്നെ വാങ്ങി പൊടിക്കുകയോ, പൊടി രൂപത്തിലുള്ള വാങ്ങി ഉപയോഗിക്കുകയോ ചെയ്യാം.
ഏറ്റവും പ്രധാനമായും രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്ത് ഈ പാക്ക് ഉപയോഗിക്കുകയാണ് കൂടുതൽ ഗുണകരം. നിങ്ങൾക്കും സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കഞ്ഞിവെള്ളം വെറുതെ ഒഴിച്ചു കളയാതെ ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ പരീക്ഷിക്കാം. കഞ്ഞിവെള്ളം ഉപയോഗിച്ച് ആവി പിടിക്കാൻ മടിയുള്ളവരാണ് എങ്കിൽ ഇത് ഒരു പഞ്ഞിയിൽ മുക്കി മുഖം തുടച്ചെടുക്കാം.