ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന എല്ലാ വീടുകളിലും തന്നെ ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും പ്രധാനമായും ഈ കാര്യത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് ദിവസവും രണ്ട് നേരം നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം എന്നുള്ളതാണ്. രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധമായി ഉടനെ നിലവിളക്ക് കൊളുത്തി അന്നത്തെ ദിവസത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ശേഷം സന്ധ്യാസമയത്ത് വീണ്ടും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. എന്നാൽ സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തുമ്പോൾ നിലവിളക്കിൽ രണ്ട് തിരികൾ ഇട്ടു വേണം പ്രാർത്ഥിക്കാൻ. രാവിലെ സമയം ഒരു തിരിയിട്ടും പ്രാർത്ഥിക്കാം. രാവിലെ സൂര്യൻ ഉദിച്ചു വരുന്നതിന്റെ പ്രതീകമായാണ് ഒരു തിരിയിട്ടും, സന്ധ്യയ്ക്ക് സൂര്യൻ അസ്തമിക്കുന്നു എന്നതിന്റെ പ്രതീകമായി, കിഴക്കുനും പടിഞ്ഞാറോട്ടും രണ്ട് തിരിയിട്ട് പ്രാർത്ഥിക്കണം.
അതുപോലെതന്നെ നിലവിളക്കിൽ ദിവസവും പുതിയ തിരികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. നിലവിളക്ക് തന്നെയാണ് ദിവസവും നാം സന്ധിക്കും രാവിലെയും കൊളുത്തി പ്രാർത്ഥിക്കേണ്ടത്. ചില വീടുകളിൽ തെറ്റായി തൂക്കുവിളക്കുകൾ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്, ഇത് തെറ്റാണ്. നിലവിളക്ക് കത്തിച് 40 മിനിറ്റ് എങ്കിലും ഉമ്മറപ്പടിയിലോ, പൂജാമുറിയിലോ വച്ചിരിക്കേണ്ടതുണ്ട്.
ഈ സമയത്ത് രാമനാമം രാമായണം ഭാഗവതം എന്നിങ്ങനെയുള്ളവർ വായിക്കുന്നതും ചൊല്ലുന്നതും വളരെ നല്ലതാണ്. നിലവിളക്കിലെ തീരെ അണയ്ക്കുന്ന സമയത്ത് ഒരിക്കലും ഊതി അണയ്ക്കരുത്. കൈകൊണ്ട് കെടുത്തുന്നതും അത്ര ഉചിതമല്ല. നിലവിളക്കിൽ കത്തി കൊണ്ടിരിക്കുന്ന തീരെ വിളക്കിലെ എണ്ണയിലേക്ക് കൈകൊണ്ട് പതിയെ താഴ്ത്തിയാണ് നിലവിളക്കിലെ തിരി കെടുത്തുന്നതിന് ഏറ്റവും കൃത്യമായ രീതി.