കരളിനെ ക്ലീൻ ആക്കും നിങ്ങൾ വേസ്റ്റ് ആയി കളയുന്ന ഈ വസ്തു.

ആദ്യകാലങ്ങളെ അപേക്ഷിച് ഇന്ന് ലോകത്ത് കരൾ രോഗം എന്നത് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. ഒരു മനുഷ്യ ശരീരത്തിലെ വളരെയധികം പ്രാധാന്യമുള്ളതും ആവശ്യമുള്ളതുമായ ഒരു അവയവമാണ് കരൾ. എന്നാൽ അതേസമയം തന്നെ ഏതെങ്കിലും രോഗാവസ്ഥകൾ ബാധിക്കുമ്പോൾ ഏറ്റവും പെട്ടെന്ന് ഇത് ബാധിക്കാനുള്ള സാധ്യതയുള്ള അവയവം ഈ കരൾ തന്നെയാണ്.

   

അതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനായി പല മുൻകരുതകളും നമ്മൾ എടുക്കുമ്പോൾ കരളിന്റെ കാര്യത്തിൽ പ്രത്യേകം കരുതൽ വേണം. കരള് സംരക്ഷിക്കുന്നതിനായി കരളിന്റെ പ്രവർത്തനം അറിഞ്ഞിരിക്കണം. ഒരു മനുഷ്യ ശരീരത്തിലെ അമിതമായി ഉണ്ടാക്കപ്പെടുന്ന പല ദ്രാവകപദാർത്ഥങ്ങളെയും ദഹിപ്പിച്ച അരിച്ചെടുക്കുന്ന ഒരു അവയവമാണ് കരൾ.

അതുപോലെതന്നെ ശരീരത്തിന്റെ മറ്റ് അവയവങ്ങളെ കൃത്യമായി പ്രവർത്തിക്കുന്നതിന് വേണ്ട ശക്തി കൊടുക്കുന്നതും ഈ കരൾ തന്നെയാണ്. അതിനാൽ തന്നെ കരളിനെ രോഗാവസ്ഥ ബാധിച്ച ഇത് മറ്റ് അവയവങ്ങളുടെയും ബലക്ഷയത്തിന് കാരണമാകുന്നു. കരളിന്റെ സംരക്ഷണത്തിനായി നാം പ്രധാനമായും ചെയ്യേണ്ടത് കൃത്യമായ ആരോഗ്യ സംരക്ഷണം നടത്തുകയാണ്.

ഇതിനുവേണ്ടി നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും, ആരോഗ്യകരമായ ജീവിത രീതി പാലിക്കുകയും ചെയ്യാം. ഒപ്പം തന്നെ ദിവസവും ഏറ്റവും കുറഞ്ഞത് മുക്കാൽ മണിക്കൂർ എങ്കിലും വ്യായാമവും ശീലിക്കണം. നമ്മുടെ വീട്ടിൽ ഒരു വാഴ വെട്ടിയാൽ വെറുതെ കളയുന്ന ഉണ്ണിപ്പിണ്ടി കരൾ സംരക്ഷണത്തിന് വളരെയധികം സഹായകമാകുന്ന ഒരു വസ്തുവാണ്. ഉണ്ണിപ്പിണ്ടി ചെറുതായി നുറുക്കി ജ്യൂസ് എടുത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കരളിന്റെ സംരക്ഷണത്തിന് വളരെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *