അടുക്കള പണികൾ പെട്ടെന്ന് തീർക്കാൻ നിരവധി കുറുക്ക് വഴികൾ ചെയ്തു നോക്കുന്നവർ ആയിരിക്കും വീട്ടമ്മമാർ. അവർക്ക് വേണ്ടി സവാള ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ അടുക്കള പണികൾ ചെയ്തുതീർക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് സബോളയുടെയും ചെറിയ ഉള്ളിയുടെയും തോല് പെട്ടന്ന് കളഞ്ഞെടുക്കാൻ തോല് പൊളിക്കുന്നതിന് അരമണിക്കൂർ മുൻപായി ഉള്ളിയോ സവോളയോ ഫ്രീസറിൽ വയ്ക്കുക. അതിനുശേഷം എടുത്ത ജോലികളായി ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തോല് പറഞ്ഞു പോരുന്നതായിരിക്കും.
അടുത്തത് സവാള അരിയുന്ന സമയത്ത് കണ്ണിൽ നിന്നും വെള്ളം വരുന്നത് സാധാരണയാണ്. ആ പ്രശ്നമില്ലാതെയിരിക്കാൻ സവാള തോല് കളഞ്ഞ് രണ്ടായി മുറിച്ച് കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം മുറിക്കുകയാണെങ്കിൽ കണ്ണിൽ നിന്നും വെള്ളം വരുന്നത് ഇല്ലാതാക്കാം. അതുപോലെ തന്നെ സവാള അരിയാൻ എടുക്കുമ്പോൾ ചിലപ്പോൾ സവാള ബാക്കി വരും. നൂലുകളഞ്ഞ് വൃത്തിയാക്കിയത് ആയതുകൊണ്ട് തന്നെ പെട്ടെന്ന് കേടു വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വൃത്തിയാക്കിയ ബാക്കി വരുന്ന സവാള മുഴുവനായി വെളിച്ചെണ്ണ പുരട്ടി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
അതുപോലെ ചെറിയ ഉള്ളി തോല് പെട്ടന്ന് കളഞ്ഞ് എടുക്കാൻ ജോലി കളയുന്നതിന് 10 മിനിറ്റ് മുൻപ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ തോല് പൊളിച്ചു കിട്ടും. അതുപോലെ തന്നെ ദോശ ഉണ്ടാക്കുന്ന സമയത്ത് ദോശ പാനിൽ ഒട്ടിപ്പിടിക്കുന്ന സന്ദർഭങ്ങൾ മിക്കവാറും എല്ലാവർക്കും തന്നെ സംഭവിക്കാറുള്ളതാണ്. ഇനി അത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കുവാൻ ദോശ ഉണ്ടാക്കുന്നത് മുൻപായി പാനിൽ ഒരു പകുതി സവാള കൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുത്തതിനു ശേഷം ദോശ ഉണ്ടാക്കുക.
അതുപോലെ തലയിൽ താരം ശല്യം ഉള്ളവർ അതില്ലാതാകുന്നതിന് ചെറിയ ഉള്ളി രണ്ടായി മുറിച്ച് തലയോട്ടി നല്ലതുപോലെ തേച്ചു വയ്ക്കുക. ഒരു അരമണിക്കൂറിന് ശേഷം തല കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ തരാന്റെ ശല്യം ഇല്ലാതാക്കാം. ഇനി എല്ലാവരും ഉള്ളി ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉള്ള ഈ മാർഗ്ഗങ്ങൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.