പ്രായപൂർത്തിയായ എല്ലാവർക്കും മുഖക്കുരു വരുന്നത് സർവസാധാരണമാണ്. എന്നാൽ മുഖക്കുരു വന്നു പോയ ഭാഗത്ത് ചെറിയ കറുത്ത പാടുകൾ അവശേഷിക്കും. അവയെ നീക്കം ചെയ്യാൻ ഇന്ന് വിപണിയിൽ ധാരാളം ക്രീമുകൾ ലഭ്യമാണ്. പക്ഷേ വിശ്വസിച്ചവയൊന്നും വാങ്ങാനും സാധിക്കില്ല. അതുകൊണ്ട് നമ്മുടെ മുഖത്ത് യാതൊരു തരത്തിലുള്ള അലർജിയും ഉണ്ടാക്കാത്ത നാച്ചുറൽ ആയ ഒരു സൂത്രം പരീക്ഷിച്ചു നോക്കാം. മുഖത്തെ കറുത്ത പാടുകൾ ഇനി നിഷ്പ്രയാസം ഇല്ലാതാക്കാം.
അതിനായി നമുക്ക് ആവശ്യമുള്ളത് കറ്റാർവാഴയാണ്. ഇന്ന് മിക്കവാറും എല്ലാ വീടുകളിലും ഒരു കറ്റാർവാഴ എങ്കിലും ഉണ്ടായിരിക്കും. ഇപ്പോൾ എല്ലാവരും സൗന്ദര്യവർദ്ധനവിനായി കൂടുതലും ഉപയോഗിക്കുന്നത് കറ്റാർവാഴയാണ്. അതുകൊണ്ടുതന്നെ കറ്റാർവാഴ എടുത്ത് രണ്ടായി മുറിച്ച് അതിലോകത്തെ ജെല്ല് ഒരു പാത്രത്തിലേക്ക് എടുത്തു പകർത്തി വെക്കുക. കറ്റാർവാഴയുടെ ജെല്ല് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു തണ്ടു മുറിച്ചെടുക്കുമ്പോൾ അതിൽനിന്നും മഞ്ഞനിറത്തിലുള്ള ഒരു വെള്ളം വരുന്നത് കാണാം.
അത് മുഖത്ത് ചൊറിച്ചിൽ ഉണ്ടാക്കുവാൻ കാരണമാകുന്നു. അതുകൊണ്ട് ആ വെള്ളം പൂർണ്ണമായും പോയതിനുശേഷം മാത്രം കറ്റാർവാഴ ഉപയോഗിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് നാരങ്ങാ നീര് കൂടി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിൽ തേച്ച് 10 മിനിറ്റ് മസാജ് ചെയ്യുക അതിനുശേഷം ഒരു 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയെടുക്കുക.
കറ്റാർവാഴയുടെ ജെല്ല് കടകളിൽ ലഭ്യമാണെങ്കിലും കൂടിയും കറ്റാർവാഴയുടെ തണ്ടിൽ നിന്നും നേരിട്ട് എടുക്കുന്നതായിരിക്കും കൂടുതൽ ഗുണകരം. എടാ ദിവസവും ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പലഭാഗങ്ങളിലും ഉള്ള കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഈ രീതി തന്നെ ഉപയോഗിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.