തുരുമ്പ് പാത്രങ്ങൾ ഇനി കളയേണ്ടതില്ല. ഇതുപോലെ ഒരു സൂത്രം ചെയ്തു നിമിഷനേരം കൊണ്ട് നോൺസ്റ്റിക് പാൻ ആക്കി മാറ്റിയെടുക്കാം. | Easy Cleaning Tips

പലരുടെയും വീടുകളിൽ പഴയ തുരുമ്പ് പിടിച്ച ഇരുമ്പ് പാനുകൾ ഉണ്ടായിരിക്കും. തുരുമ്പ് പിടിച്ചതിനുശേഷം പിന്നീട് അവയൊന്നും ഉപയോഗിക്കാൻ സാധിക്കാതെ കളയുകയാണ് പതിവ്. എന്നാൽ ഇനി അത്തരം പാത്രങ്ങൾ കളയേണ്ടതില്ല. നിമിഷ നേരം കൊണ്ട് തന്നെ നമുക്കതിനെ നോൺസ്റ്റിക് പാത്രങ്ങൾ ആക്കി മാറ്റിയെടുക്കാം. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തുരുമ്പ് പിടിച്ച പാത്രം എടുക്കുക. അതിലേക്ക് പാനിന്റെ അകം മുഴുവനായും മുങ്ങിപ്പോകുന്ന രീതിയിൽ കഞ്ഞിവെള്ളം ഒഴിക്കുക. ശേഷം ഒരു മണിക്കൂർ നേരം അതുപോലെ തന്നെ വയ്ക്കുക.

   

അതിനുശേഷം ചെറിയൊരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. ഇപ്പോൾ തന്നെ കുറെ തുരുമ്പുകൾ പോകുന്നത് കാണാം. ശേഷം കഴുകിയെടുക്കുക. അടുത്തതായി ആ പാൻ ചൂടാക്കി അതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക. ശേഷം സ്പൂണിൽ ഒരു നാരങ്ങ പിടിപ്പിച്ച് ഉപ്പും ചേർത്ത് ഉരച്ചു കൊടുക്കുക. ഉപ്പിന്റെ നിറമെല്ലാം മാറിവരുന്നതുവരെ ഉരച്ചു കൊടുത്തു കൊണ്ടേയിരിക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് പാൻ നല്ലതുപോലെ ഉരച്ചു കൊടുക്കുക.

ശേഷം വെള്ളം ഒഴിച്ച് കഴുകി കളയുക. അതിനുശേഷം പാൻ വീണ്ടും ചൂടാക്കാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. നല്ലെണ്ണ പാത്രത്തിന്റെ ഭാഗത്തേക്കും കിട്ടുന്ന രീതിയിൽ തേച്ചു കൊടുക്കുക. ശേഷം പാത്രം നല്ലതുപോലെ ഒരു 10 മിനിറ്റ് ചൂടാക്കുക. അതിനുശേഷം പാൻ ചൂടാറാൻ വയ്ക്കുക. ശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക. ശേഷം ഈ പാൻ ഉപയോഗിക്കാവുന്നതാണ്. ഈ പാത്രത്തിൽ ദോശ ചുടുന്നതിനു മുൻപായി ഒരു മുട്ട പൊട്ടിച്ചൊഴിച്ച് പാനിന്റെ എല്ലാ ഭാഗത്തേക്കും തേച്ച് വയ്ക്കുക.

മുട്ട നല്ലതുപോലെ വെന്തു കഴിഞ്ഞാൽ പാത്രം എടുത്ത് കഴുകിയെടുക്കുക. ശേഷം ദോശമാവ് ഒഴിക്കുന്നതിനു മുൻപായി ഒരു പകുതി സവാള കൊണ്ട് മുഴുവനായി തേച്ച് ഉരച്ചു കൊടുത്തതിനുശേഷം ദോശമാവ് ഒഴിക്കുക. അടുത്തതായി പാൻ ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം അകത്തും പുറത്തും എല്ലാം കുറച്ചു വെളിച്ചെണ്ണ പുരട്ടി വയ്ക്കുകയാണെങ്കിൽ പിന്നീട് തുരുമ്പ് പിടിക്കാതെ ഇരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *