എല്ലാ വീടുകളിലും കൂടുതലായും വെള്ള തോർത്ത് ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. അത്തരം വെള്ളത്തോർത്തുക്കൾ പെട്ടെന്ന് കറ പിടിക്കാനും അതുപോലെ തന്നെ കരിമ്പൻ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. കരിമ്പൻ കളയാൻ ഏതൊക്കെ മാർഗങ്ങൾ ഉപയോഗിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലേ. അങ്ങനെയെങ്കിൽ ഇനി നിസ്സാര മാർഗ്ഗത്തിലൂടെ എത്ര വലിയ കറയും കരിമ്പനും വെള്ളത്തുണിയിൽ നിന്നും കളഞ്ഞെടുക്കാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഇട്ടുകൊടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്തു ഇളക്കി കൊടുക്കുക. ശേഷം ചൂടായി ട്ടുള്ള വെള്ളത്തിലേക്ക് കറപിടിച്ചതും കരിമ്പൻ ആയതുമായ വെള്ള തോർത്ത് മുക്കി വയ്ക്കുക.
അതിനുശേഷം ഒരു മണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് പാത്രത്തിൽ നിന്നും വെള്ളം മാറ്റി. സോപ്പ് ഉപയോഗിച്ച് കഴുകി എടുക്കുക. കൈകൊണ്ട് ഉരച്ചോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കുക. അതിനുശേഷം നല്ല വെള്ളത്തിൽ പലപ്രാവശ്യമായി കഴുകി എടുക്കുക. അതിനുശേഷം എടുത്തുനോക്കുകയാണെങ്കിൽ അത്രനേരം ഉണ്ടായിരുന്ന കരിമ്പനയും കറുപ്പ് നിറത്തിലുള്ള കറകളും എല്ലാം പോയിരിക്കുന്നത് കാണാം.
ഏതുതരം വെള്ളത്തുള്ളിയിൽ ഉണ്ടാകുന്ന കറകൾ ഇളക്കുവാനും ഈ രീതി തന്നെ ഉപയോഗിച്ചു നോക്കുക. ആരും തന്നെ ഈ രീതിയിൽ മറ്റു നിറമുള്ള വസ്ത്രങ്ങൾ കഴുകാതിരിക്കുക. എന്തുകൊണ്ട് എന്നാൽ ആ വസ്ത്രങ്ങളിലെ നിറം മങ്ങി പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും സൂക്ഷിച്ചു ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.