അപ്പം ഉണ്ടാക്കുന്നത് തലേദിവസം തന്നെ അരി കുതിർത്ത് വെച്ച് അരച്ച് പാകമാകുന്നതിന് എല്ലാം ഒരുപാട് സമയം എടുക്കാറുണ്ട്. അപ്പം ഉണ്ടാക്കാൻ ഇത്രയേറെ കഷ്ട്ടപെടെണ്ട കാര്യം ഇല്ല. പാചകം ആദ്യമായി പഠിച്ചു തുടങ്ങുന്നവർക്ക് പോലും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു അപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 2 കപ്പ് അരിപൊടി ഇട്ടുകൊടുക്കുക.
വറുത്തതോ വറുക്കാത്തതോ ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം നന്നായി അരച്ചെടുക്കുക. അരച്ചെടുത്തത്തിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ യീസ്റ്റ് എടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ച മാവിൽ നിന്നും കുറച്ച് ഒഴിക്കുക.
ശേഷം നല്ലതുപോലെ ഇളക്കി പഞ്ചസാര അലിയിച്ചെടുക്കുക. അതിനുശേഷം മാവിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കിയോജിപ്പിക്കുക. അതിനുശേഷം അടച്ചുവെച്ച് മാവ് പൊന്തി വരാനായി മാറ്റിവെക്കുക. ഒരു മണിക്കൂർ നേരമെങ്കിലും മാറ്റി വാക്കേണ്ടതാണ്. അതിനുശേഷം സാധാരണ രീതിയിൽ തന്നെ അപ്പത്തിന്റെ ചട്ടിയിൽ ഒഴിച്ചു ഉണ്ടാക്കിയെടുക്കുക.
തീ അധികമാകാതെ തന്നെ വേവിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന അപ്പം ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.