ഈ പഴം കഴിച്ചിട്ടുള്ളവരാണോ നിങ്ങൾ. എങ്കിൽ ഇതിന്റെ പേരു പറയാമോ. ഇതിന്റ അത്ഭുതപെടുത്തുന്ന ഗുണങ്ങൾ എന്താണെന്നു അറിയാം.| Benefits Of Egg Fruit

സപ്പോട്ട കുടുംബത്തിൽപ്പെടുന്ന ആരും അധികം അറിയാത്ത ഒരു പഴവർഗമാണ് മുട്ടപ്പഴം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഇതിന്റെ പഴുത്ത പഴത്തിനെ ഉൾഭാഗം. അതായിരിക്കാം ഈ പഴത്തെ മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. ആന്റി ഓക്സിഡ്കളുടെ ഒരു കലവറയാണ് മുട്ട പഴം. രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമാണിത്. വിറ്റാമിൻ എ, നിയാസിൻ, കരോട്ടിൻ എന്നിവ മുട്ട പഴത്തിൽ അടങ്ങിയിരിക്കുന്നു.

   

കൊളസ്ട്രോളിനെ കുറയ്ക്കാനും ഓർമശക്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതിലെ ബീറ്റാകരോട്ടിൻ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു. വിളർച്ച രോഗത്തെ തടയാൻ മുട്ടപ്പഴം വളരെയധികം ഗുണകരമാണ്. ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട് അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ദഹന പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു

പ്രമേഹ രോഗമുള്ളവർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരു പഴമാണ് മുട്ടപ്പഴം. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ലതുപോലെ വളരുന്ന ഒരു പഴമാണ് മുട്ടപ്പഴം. പഴം ഉണ്ടായി വരുമ്പോൾ പച്ചനിറവും പഴുത്ത് വരുമ്പോൾ നേർത്ത ഓറഞ്ചു കലർന്ന മഞ്ഞ നിറവും ആയിരിക്കും. ഇതിന്റെ തോല് വളരെയധികം നേർത്തത് ആയതുകൊണ്ട് പഴുത്താൽ പെട്ടെന്നുതന്നെ പറിച്ച് എടുക്കേണ്ടതാണ്.

മരത്തിൽ വെച്ച് തന്നെ പഴുക്കുന്ന പഴത്തിനാണ് രുചി കൂടുതൽ. ഈ പഴത്തിൽ ജലാംശം വളരെയധികം കൂടുതലാണ്. ഇതിലെ മെഴുകുപോലുള്ള ആവരണം ഒരു പരിധിവരെ പഴം പൊട്ടിപ്പോകാതെ സംരക്ഷിക്കുന്നു. ഈ പഴത്തിൽ കാണുന്ന കറ പക്ഷികൾ മറ്റും കൊത്തുന്നത് തടയുന്നു. ശരീരത്തിന് വളരെയധികം ആരോഗ്യപ്രദമായ ഈ പഴത്തെ കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *