നാലു മണി പലഹാരങ്ങളിൽ മുറുക്ക് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കറുമുറ മുറുക്ക് കഴിക്കാൻ എന്തൊരു രസമാണ്. ബാക്കി വരുന്ന ഒരു കപ്പ് ചോറ് കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ കറുമുറ കഴിക്കാൻ മുറുക്ക് തയ്യാറാക്കാം.ആദ്യമായി ഒരു കപ്പ് ചോറിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ചേർത്ത് മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.
എത്ര അളവാണോ ചോറ് എടുക്കുന്നത് അതേ അളവിൽ തന്നെ അരിപൊടിയും എടുക്കാൻ ശ്രദ്ധിക്കുക എന്തുകൊണ്ടെന്നാൽ ചോറിന്റെ അളവ് കൂടിപ്പോയാൽ തയ്യാറാക്കുന്ന മാവ് ഒട്ടിപ്പിടിക്കാൻ ഇടയുണ്ട്. ഒട്ടിപിടിച്ചാൽ മുറുക്ക് നല്ല രീതിയിൽ വറുത്ത് കിട്ടുകയില്ല. ശേഷം അതിലേക്ക് അര സ്പൂൺ ചെറിയ ജീരകം, അരസ്പൂൺ കറുത്ത എള്ള് എന്നിവ ചേർക്കുക.
രുചി അൽപ്പം കൂട്ടുന്നതിന് വേണ്ടി കാൽ സ്പൂൺ കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ ഓയിലും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. പാത്രത്തിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ മാവ് കുഴച്ചെടുക്കുക.10 മിനിറ്റ് മാവ് മാറ്റി വയ്ക്കുക.
ശേഷം മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്ക് ആവശ്യത്തിന് മാവ് നിറയ്ക്കുക. അതിനുശേഷം അച്ചിൽ നിന്നും മാവ് മുറുക്കിന്റെ രൂപത്തിൽ ചെയ്തെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തിൽ ഓയിൽ നന്നായി ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം മാത്രം തയ്യാറാക്കിവെച്ച മുറുക്ക് ഓരോന്നോരോന്നായി വറുത്തെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എല്ലാവർക്കും ഇഷ്ട്ടപെടുന്ന മുറുക്ക് തയ്യാറാക്കാം. കൂടുതൽ വിശദംശങ്ങൾക്ക് വീഡിയോ കാണുക.