കാറിയ വെളിച്ചെണ്ണ കളയാതെ സൂക്ഷിക്കാം.. എത്രനാൾ വേണമെങ്കിലും!! അറിയാതെ പോവല്ലേ.

നമ്മുടെയെല്ലാം വീടുകളിൽ വളരെയേറെ കാണപ്പെടാനുള്ള ഒരു പ്രശ്നമാണ് വെളിച്ചെണ്ണയിൽ കാറൽ മണം വരുന്നത്. സാധാരണ രീതിയിൽ കാറൽമണം അടിച്ച വെളിച്ചെണ്ണ കളയുകയാണ് നാം എല്ലാവരും ചെയ്യാറ്. എന്നാൽ ഇനി കാറൽ മണം അടിച്ച വെളിച്ചെണ്ണ കളയേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ കാറൽ മണം മാറ്റിയെടുക്കാവുന്നതാണ്. എങ്ങനെയാണ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്… എന്നാൽ അതിനൊരു പരിഹാരവുമായാണ് എത്തിയിരിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം…

   

അതിനായി ആവശ്യമായ വരുന്നത് രണ്ടു കപ്പ് അരച്ച തേങ്ങാപ്പാൽ ആണ്. കാറൽ മണം മായ എണ്ണ വലിയ ചീനച്ചട്ടിയിൽ ഒഴിച്ച് അതിലേക്ക് രണ്ട് നാളികേരം അരച്ച തേങ്ങാപ്പാലും ചേർത്ത് ചൂടാക്കാൻ വയ്ക്കുക. ഗ്യാസ് അടുപ്പിൽ ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടി എളുപ്പം ആവുക അതാ അടുപ്പിൽ ചെയ്യുന്നതായിരിക്കും. ചൂടായി പതഞ്ഞു പൊങ്ങി ചണ്ടി മാത്രമാകുമ്പോൾ അത് അരിച്ചുമാറ്റി മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം.

എണ്ണ മാറ്റിവയ്ക്കുമ്പോൾ വെളിച്ചെണ്ണയിൽ ഉള്ള ചെറിയ കരടുകൾ താഴ്ന്നു പോകുന്നതായി കാണുവാൻ സാധിക്കും. താഴ്ന്നുപോയ കരട് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം തെളിഞ്ഞ വെളിച്ചെണ്ണ സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാൾ കൂടി കേടുകൂടാതെ എണ്ണ കാത്തിരിക്കുവാൻ വേണ്ടി കല്ലുപ്പ്, കുരുമുളക്, കരയാമ്പു എന്നിവ ചേർത്ത് സൂക്ഷിക്കാവുന്നതാണ്.

എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വെച്ചാൽ ഒരു ലിറ്ററിന് ഒരു കാൽ ടീസ്പൂൺ കല്ലുപ്പ് എന്ന അളവിലാണ് ചേർക്കേണ്ടത്. ഒരിക്കലും വെളിച്ചെണ്ണയിൽ ഉപ്പ് രസം പിടിക്കുകയില്ല. എങ്ങനെയാണ് കൂടുതൽ നാൾ വെളിച്ചെണ്ണ കേടുകൂടാതെ ഇരിക്കുക എന്ന് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കണ്ടുനോക്കൂ. നമുക്കെല്ലാവർക്കും ഒരുപാട് ഉപയോഗപ്രേതമാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *