കറ്റാർവാഴ എന്ന് പറയുമ്പോൾ വാഴയുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് ചോദിച്ചാൽ വാഴയുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നാൽ വളരെയധികം ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗങ്ങൾക്ക് ഉള്ള നല്ല പ്രതിവിധിയാണ് കറ്റാർവാഴ. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത് കറ്റാർവാഴയുടെ വിവിധ ഉപയോഗങ്ങൾ കുറിച്ചാണ്. സൗന്ദര്യവർദ്ധക വസ്തുവായും, അതുപോലെതന്നെ ഔഷധഗുണങ്ങളുള്ള ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർവാഴ.
സൗന്ദര്യസംരക്ഷണത്തിനായി കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ കറ്റാർവാഴയുടെ ഉപയോഗം ചിലരിൽ ചൊറിച്ചിലിനും അസ്വസ്ഥതയും കാരണമാകാറുണ്ട്. ശ്രദ്ധിക്കുകയാണെങ്കിൽ ഈ ചൊറിച്ചിലും അസ്വസ്ഥതയും ഒഴിവാക്കാനായി സാധിക്കും. കറ്റാർവാഴയുടെ ഇല മുറിച്ച് എടുക്കുമ്പോൾ പുറത്തുവരുന്ന മഞ്ഞനിറത്തിലുള്ള നീരാണ് ചൊറിച്ചിലിനു കാരണം, ഇതിനെ പറയുന്ന പേര് ലാറ്റസ് എന്നാണ്. ഇത് ജെല്ലലിൽ കൂടി കലരുമ്പോൾ ആണ് ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
ചെടിയിൽനിന്ന് കറ്റാർ വാഴയുടെ ഇല വേർപെടുമ്പോൾ മുറിച്ച ഭാഗത്തുകൂടി ഈ മഞ്ഞ നീര് ഒഴുകി വരുന്നതായി കാണാൻ സാധിക്കും . അതുകൊണ്ടുതന്നെ ഈ മുറിച്ച കഷ്ണം പത്ത് പതിനഞ്ച് മിനിറ്റ് നേരം കുത്തനെ വയ്ക്കുകയാണെങ്കിൽ ഈ മഞ്ഞ നീര് മുഴുവനുമായി ഒഴുകിപ്പോകും. കൂടാതെ കറ്റാർവാഴ ഇല ചെറിയ കഷണം ആക്കിയ ശേഷം നല്ലതുപോലെ കഴുകി വേണം ഉപയോഗിക്കാൻ കാരണം മുറിക്കുന്ന ഒരു ഭാഗത്തും ലാറ്റസ്റ് സാന്നിദ്ധ്യമുണ്ടാകും.
അതുപോലെതന്നെ ജൽ ചെറിയ കഷണങ്ങളാക്കി എടുത്ത് ശേഷം നല്ലപോലെ കഴുകണം. ഇങ്ങനെ ലേറ്റസ്റ്റ് നീക്കംചെയ്ത് പരമാവധി കറ്റാർവാഴ ഉപയോഗിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.