ദിവസവും ഒരു പിടി മുരിങ്ങയില കഴിച്ചാൽ ലഭിക്കുന്ന അത്ഭുതഗുണങ്ങൾ😱

മിക്ക മലയാളികളുടെയും വീട്ടിൽ ഒരു മുരിങ്ങ വരമെങ്കിലും ഉണ്ടാകും. മുരിങ്ങയും മുരിങ്ങയിലയും മുരിങ്ങക്കോലും എല്ലാം മലയാളികൾക്ക് വളരെ സുപരിചിതമാണ്. ഇതിൻറെ ഇലകളും പൂക്കളും കായും എല്ലാം ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതുകൊണ്ട് തന്നെ ഇതിനെ അത്ഭുതവിക്ഷണം എന്നും വിളിക്കാറുണ്ട്. മുരിങ്ങയിൽ ധാരാളം പ്രോട്ടീൻ കാൽസ്യം അമിനോ ആസിഡുകൾ ഇരുമ്പ് വിറ്റാമിൻ സി വിറ്റാമിൻ എ ധാതുക്കൾ തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ മുരിങ്ങയേ.

   

അതിജീവന ഭക്ഷണം എന്നും കണക്കാക്കുന്നു. കൂടാതെ ആൻറി ഇൻഫ്ളമേറ്ററി, ആൻറി ഫംഗൽ, ആൻറിവൈറൽ തുടങ്ങിയ സവിശേഷതകളും അടങ്ങിയിരിക്കുന്നു. മുരിങ്ങയുടെ ഓരോ ഭാഗത്തിനും അതിന്റേതായ സവിശേഷതകളും ഉപയോഗപ്രദവുമായ ഗുണങ്ങളും ഉണ്ട്. ശരീരത്തിന്റെ ഊർജ്ജനില വർദ്ധിപ്പിക്കുവാനും തളർച്ച ക്ഷീണം എന്നിവയിൽ നിന്നും മോചനം നൽകുവാനും മുരിങ്ങയില ഏറെ ഗുണകരമാണ്. ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നത് കൊണ്ട് ബലഹീനതയും.

മയക്കവും കുറയ്ക്കുവാൻ സഹായികമാകുന്നു. മുരിങ്ങയിലകളിൽ ശക്തമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കുവാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുവാനും മുരിങ്ങയില ഏറെ ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും ഇത് കഴിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത.

കുറയ്ക്കുന്നു. മാത്രമല്ല ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുവാനും സഹായകമാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ തടയുവാൻ മുരിങ്ങ കഴിക്കുന്നത് ഗുണം ചെയ്യും. മോശമായ കൊളസ്ട്രോൾ രക്തക്കുഴലുകളെ തടയുകയും അതുവഴി ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു എന്നാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മുരിങ്ങയിലകൾ ഗുണകരമാണ്. മുരിങ്ങയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.