കരിപിടിച്ച പാത്രങ്ങൾ പുതു പുത്തൻ ആക്കുവാൻ ഇങ്ങനെ പേപ്പർ കൊണ്ട് ഉരച്ചാൽ മതി…

എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മുടെ വീട്ടിൽ കരിപിടിച്ച ഒത്തിരി പാത്രങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള പാത്രങ്ങൾ കഴുകി ക്ലീൻ ആക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ് ഒരുപാട് ഡിഷ് വാഷ് ഒഴിച്ച് ഉരുക്കേണ്ടതായി വരുന്നു. വളരെ എളുപ്പത്തിൽ ഈ പാത്രങ്ങൾ പുതുപുത്തൻ ആക്കുവാൻ ഒരു കിടിലൻ സൂത്രമുണ്ട്.

   

അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. നമ്മൾ ചില അലുമിനിയം പാത്രങ്ങൾ വാങ്ങിക്കുമ്പോൾ അത് ഒറിജിനൽ അല്ലെങ്കിൽ ഗ്യാസിൽ ഉപയോഗിക്കുമ്പോൾ പോലും അത് പെട്ടെന്ന് കരി പിടിക്കാറുണ്ട്. രണ്ട് സ്റ്റെപ്പുകളിലൂടെയാണ് ഇത് ചെയ്യുന്നത് ആദ്യമായി കരിപിടിച്ച പാത്രം മറ്റൊരു പാത്രത്തിലെ വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കണം. കുറച്ചു വലിയ പാത്രത്തിലേക്ക്.

വെള്ളമെടുത്ത് അതിലേക്ക് സോഡാ പൊടിയും ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ചു വിനാഗിരി കൂടി ആ വെള്ളത്തിലേക്ക് ഒഴിച്ചുകൊടുക്കണം ഒരു പകുതി നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കുക. ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് എടുക്കണം. കരി കളയാൻ ഉള്ള പാത്രം ഈ ലിക്വിഡിലേക്ക് കൊടുക്കുക അതിനുശേഷം നല്ലപോലെ തിളപ്പിച്ച് എടുക്കണം.

പാത്രം വെള്ളത്തിൽ മുങ്ങി കിട്ടുന്ന രീതിയിൽ വേണം വെള്ളം എടുക്കുവാൻ. വെള്ളം തിളച്ചതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ഈസിയായി തന്നെ അതിലെ കരി മുഴുവനും കളയാം. ഒരുപാട് കരിപിടിച്ച പാത്രങ്ങൾ ഉരയ്ക്കുവാൻ മാത്രം ഇത്തരത്തിൽ പേപ്പർ ഉപയോഗിക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.