ഡോർ മാറ്റുകൾ ക്ലീൻ ചെയ്യാൻ മടിയുള്ളവരാണോ? ഇങ്ങനെ ചെയ്തു നോക്കൂ എളുപ്പമാകും…

നമ്മുടെ വീട്ടിലുള്ള കിച്ചൻ ടവൽ ഡോർ മാറ്റ് തുടങ്ങിയവ ക്ലീൻ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ്. സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ് ഇത്. എന്നാൽ വളരെ ഈസിയായി നമുക്ക് ഇത് പുതുവത്തനാക്കി മാറ്റാം. ടവലുകൾ പലപ്പോഴും ഒരുപാട് കഴിയുമ്പോൾ കളയാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ പിന്നീടും ഇവ ഉപയോഗിക്കാവുന്നതാണ്.

   

കിച്ചൻ ടവലുകൾ ക്ലീൻ ചെയ്യുന്നതിനായി ആദ്യം തന്നെ ഒരു ഉപയോഗിക്കാത്ത പാത്രത്തിൽ വെള്ളം എടുക്കുക പിന്നീട് അതിലേക്ക് കുറച്ച് സോപ്പ് പൊടി കൂടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം ഡിറ്റർജെന്റും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്താൽ ഇതിലെ അഴുക്ക് .

പൂർണ്ണമായും പോയി കിട്ടും. നല്ലത് പോലെ തിളപ്പിക്കുമ്പോൾ അതിലെ ചളി മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങിവരുന്നു. ഇതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് ഒന്ന് കഴുകി വൃത്തി ആക്കിയാൽ മതിയാകും. ചവിട്ടി ക്ലീൻ ചെയ്യുന്നത് വേറൊരു രീതിയിലൂടെയാണ് ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക  പിന്നീട് .

അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യണം. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും പൗഡർ കൂടി അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉണ്ട്. നല്ല തിളച്ച വെള്ളം വേണം ഇതിനായി ഉപയോഗിക്കുവാൻ. കുറച്ചുസമയം ചവിട്ടികൾ അതിൽ മുക്കി വെച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആവുന്നു. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.