പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ പലപ്പോഴും ചെടികൾ ഉണ്ടാവുകയും അതിൽ ഒട്ടും തന്നെ കായ്കളും പൂക്കളും ഇല്ലാതാവുന്ന അവസ്ഥയാണ്. മിക്ക ചെടികളും മുരടിച്ചു പോകുന്നതായി കാണാൻ സാധിക്കും. ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും വളങ്ങളും ലഭിക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത് മിക്ക വീടുകളിലും ഒരു കരിവേപ്പിന്റെ .
ചെടിയെങ്കിലും ഉണ്ടാകും എന്നാൽ അത് ആകെ മുരടിച്ചു പോകുന്ന അവസ്ഥയാണ്. ഒട്ടും തന്നെ ഇലകൾ വരാതെ വലുതാവാതെ കാണപ്പെടുന്ന കറിവേപ്പിലയെ നല്ലപോലെ വളർത്തിയെടുക്കുവാനും ചെടി നിറയെ ഇലകൾ ഉണ്ടാവാനും ചില ടിപ്പുകൾ പ്രയോഗിക്കാം. അത്തരത്തിലുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മിക്ക ആളുകളും കറിവേപ്പിലയുടെ ചെടിയിൽ കഞ്ഞി വെള്ളം ഒഴിക്കാറുണ്ടാകും.
എന്നാൽ അത് ശരിയായ രീതിയിൽ ഒഴിച്ചാൽ മാത്രമേ അതിൻറെ ഫലം ലഭിക്കുകയുള്ളൂ. അതിനായി തലേദിവസത്തെ കഞ്ഞി വെള്ളത്തിൽ കുറച്ചു മോരു കൂടി ചേർത്ത് ഒരു ദിവസത്തിനു ശേഷം ചെടിയിൽ ഒഴിച്ചു കൊടുക്കുക ഇങ്ങനെ ചെയ്താൽ മുരടിപ്പ് മാറി നല്ലപോലെ തഴച്ചു വളരും. കൂടുതൽ ദിവസം ഇതുപോലെ വച്ചതിനുശേഷം ഒഴിക്കുകയാണെങ്കിൽ അതിൻറെ ഗുണവും ഇരട്ടിയാകും. ആഴ്ചയിൽ രണ്ടു പ്രാവശ്യം.
ഇത്തരത്തിൽ ചെയ്യുന്നത് ഏറെ ഗുണകരമാണ് ഇത് ഒഴിച്ചു കൊടുക്കുമ്പോൾ നേരെ ചുവട്ടിൽ ഒഴിക്കുവാൻ പാടില്ല കുറച്ച് അകലെയായി ഒരു കുഴിയെടുത്ത് ഒഴിച്ചുകൊടുക്കുക. വേപ്പിൽ നിന്നും കറിവേപ്പില ഒരിക്കലും കൈകൊണ്ടു നുള്ളിയെടുക്കുവാൻ പാടില്ല ഒരു കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുക അതാണ് ഏറ്റവും ഉത്തമം. തുടർന്ന് കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.