നമ്മുടെ ഉപയോഗശേഷം വലിച്ചെറിയുന്ന പല വസ്തുക്കളും മറ്റുപല ആവശ്യങ്ങൾക്കുമായി എടുക്കാവുന്നതാണ്. അത്തരത്തിൽ ആവശ്യത്തിന് ശേഷം നമ്മൾ വലിച്ചെറിയുന്ന ഒന്നാണ് കുപ്പിയുടെ അടപ്പുകൾ. ഇവ നല്ല രീതിയിൽ എങ്ങനെ റി യൂസ് ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. മുട്ട വയ്ക്കുവാൻ ആയി നമ്മൾ പലപ്പോഴും കാശുകൊടുത്ത് ട്രേ വാങ്ങിക്കാറാണ് പതിവ് എന്നാൽ.
നമ്മൾ വെറുതെ കളയുന്ന ഐസ്ക്രീമിന്റെ ബോക്സും കുപ്പിയുടെ അടപ്പും ഉണ്ടെങ്കിൽ ഇത് എളുപ്പത്തിൽ സാധിക്കുന്നതാണ്. ഐസ്ക്രീമിന്റെ ബോക്സിലേക്ക് കുപ്പിയുടെ അടപ്പ് ഒരു ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. പിന്നീട് അതിനു മുകളിലായി മുട്ട ശരിയായി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ട്രേ വാങ്ങിക്കേണ്ട ആവശ്യവുമില്ല എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെ.
മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വാഷ്ബേസിനടുത്തായി നമ്മൾ പലപ്പോഴും സോപ്പ് വയ്ക്കാറുണ്ട് എന്നാൽ അത് തെന്നി വീഴുകയും വെള്ളം വാർന്നു പോകാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു കുപ്പിയുടെ അടുത്തുണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം അതിനായി ഒരു കുപ്പിയുടെ അടപ്പ് സോപ്പിന്റെ അടിയിലായി പതിച്ചു കൊടുക്കുക. പിന്നീട് അത് വാഷ്ബേസിനടുത്ത് സൂക്ഷിച്ചാലും തെന്നി പോവുകയില്ല.
കുപ്പിയുടെ അടപ്പ് ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഒരു സ്പൂൺ തയ്യാറാക്കി എടുക്കാം. അതിൻറെ അറ്റത്തായി ഒരു ചെറിയ ഹോളിട്ടു കൊടുക്കുക പിന്നീട് ഒരു ഐസ്ക്രീം സ്റ്റിക്ക് അതിലേക്ക് പിടിപ്പിച്ച് സ്പൂണായി ഉപയോഗിക്കാവുന്നതാണ്. കുപ്പിയുടെ രണ്ട് അടപ്പ് കൊണ്ട് ഒരു മൊബൈൽ സ്റ്റാൻഡും തയ്യാറാക്കാവുന്നതാണ്. ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.