കുറച്ചുദിവസം ഫ്രിഡ്ജ് ക്ലീൻ ചെയ്യാതിരുന്നാൽ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവും. പ്രത്യേകിച്ചും മീൻ, ഇറച്ചി, പാൽ എന്നിവ സൂക്ഷിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ഫ്രിഡ്ജിൽ പോയാൽ പിന്നീട് ഭാഗത്ത് കറ ഉണ്ടാവുകയും മോശമായ മണം പുറത്തുവരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫ്രിഡ്ജ് നന്നായി തുടയ്ക്കുന്നത് പ്രധാനമാണ്. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ.
ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കാം, ഇത് ഉപയോഗിച്ച് ഫ്രിഡ്ജ് മാത്രമല്ല ടിവി, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ക്ലീൻ ചെയ്യാവുന്നതാണ്. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതിയാവും. ആദ്യം തന്നെ ഒരു പാത്രത്തിൽ ചെറിയ ചൂടുള്ള വെള്ളം എടുത്തു വയ്ക്കുക അതിലേക്ക് കുറച്ചു നാരങ്ങാനീര് ചേർത്തു കൊടുക്കണം. നമുക്ക് എന്തൊക്കെയാണോ ക്ലീൻ ചെയ്യാനുള്ളത്.
അതനുസരിച്ച് വെള്ളത്തിൻറെ അളവും നാരങ്ങാനീരിന്റെ അളവും കൂടുതൽ എടുക്കണം. ഷോക്കേസിന്റെ കണ്ണാടി ഗ്യാസ് സ്റ്റൗ വാഷിംഗ് മെഷീൻ തുടങ്ങിയവയും ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. സോഫ്റ്റ് ആയ ടർക്കി പോലുള്ള തുണി കൊണ്ടുവേണം ആദ്യം തന്നെ തുടച്ചെടുക്കുവാൻ. നമ്മൾ തയ്യാറാക്കി എടുത്ത വെള്ളത്തിൽ മുക്കി നല്ലവണ്ണം പിഴിഞ്ഞ് തുടച്ചെടുക്കുക അടുത്തതായി.
രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം, അതിനായി നമ്മൾ എത്രത്തോളം വിനീഗർ ആണോ എടുക്കുന്നത് അത്രയും അളവ് തന്നെ വെള്ളവും ഒരു ബൗളിലേക്ക് എടുക്കുക. നമ്മൾ തുടച്ചുവെച്ച ഭാഗമെല്ലാം ഒരു പ്രാവശ്യം കൂടി ഈ ലിക്വിഡ് ഉപയോഗിച്ച് തുടച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ ഉണ്ടാകുന്ന ബാറ്റ്സ്മെൽ എല്ലാം പോയി കിട്ടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.