ഒട്ടുമിക്ക വീടുകളുടെയും മുറ്റത്ത് കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. പലവിധത്തിലുള്ള ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. മിക്ക വീടുകളുടെയും തൊടിയിലും മുറ്റത്തുമെല്ലാം സസ്യം കണ്ടുവരുന്നു. പല ആരോഗ്യ പ്രശ്നങ്ങളും ഭേദമാക്കുവാൻ സഹായിക്കും തുളസി സഹായിക്കും അതുകൊണ്ട് തന്നെ ആയുർവേദത്തിൽ ഇതിന് ഒരു പ്രധാന സ്ഥാനമുണ്ട് ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും.
പലതരത്തിലുള്ള ചർമ്മ രോഗങ്ങൾ സുഖപ്പെടുത്തുവാനും തുളസിയേറെ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡൻറ്, ആൻറി ഫംഗൽ, ആന്റി ഡിസൈൻഫെക്ടഡ്, ആൻറി സെപ്റ്റിക് ഗുണങ്ങളാണ് ഇതിനെല്ലാം സഹായിക്കുന്നത്. അമിതമായ സമ്മർദ്ദം നിയന്ത്രിക്കുവാൻ തുളസിക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലാദിവസവും തുളസി ഇലകൾ ചവയ്ക്കുന്നത് സമ്മർദ്ദം ക്രമീകരിക്കാനും ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളിൽ ചെറുക്കാനും സഹായിക്കുന്നു.
തുളസിക്ക് ശക്തമായ ശുദ്ധീകരണ ഗുണങ്ങൾ ഉണ്ട് അതിന്റെ ഇലകൾ കഴിക്കുന്നതും നീര് കുടിക്കുന്നതും ഏറെ ഗുണകരമാകുന്നു. മുഖത്തു പുരട്ടുന്ന പാക്കുകളിൽ ഉൾപ്പെടുത്തിയാൽ നിരവധി ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മുഖക്കുരു, പാടുകൾ തുടങ്ങിയവ അകറ്റുന്നതിനും ഏറെ ഗുണകരമാണ്. ആരോഗ്യഗുണവും സൗന്ദര്യ ഗുണവും ഒരുപോലെ ഒത്തിണങ്ങിയതാണ് തുളസി.
തുളസിയില അരച്ച് കുറച്ചു ചൂടുള്ള വെളിച്ചെണ്ണയിൽ കലർത്തി മുടിയിൽ പുരട്ടിയാൽ ആഴ്ചകൾക്കുള്ളിൽ തന്നെ മുടികൊഴിച്ചിൽ പൂർണ്ണമായും മാറിക്കിട്ടും. പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഒട്ടും തന്നെ മോശമല്ല. വായനാറ്റം അകറ്റുവാ മോണ രോഗങ്ങൾ പരിഹരിക്കുവാനും പല്ല് വേദന അകറ്റുവാനും തുളസി ഏറെ മികച്ചതാണ്. ഈ സസ്യത്തിന്റെ നിരവധി ഗുണങ്ങൾ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.