നാട്ടിൻപുറങ്ങളിൽ വേലിയുടെ ഭാഗത്ത് കിരീടം പോലെ ചുവന്ന നിറത്തിൽ കാണപ്പെടുന്ന കൃഷ്ണകിരീടം എന്ന പൂവ് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ . കൃഷ്ണ കിരീടം, കിരീട പൂവ്, ഹനുമാൻ കിരീടം ഇങ്ങനെയൊക്കെ ഈ പൂവ് അറിയപ്പെടുന്നുണ്ട് . ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു പൂവാണിത് . വേലിയുടെ അതിരിൽ കിരീടത്തിന്റേതുപോലെ ചുവന്ന നിറത്തിൽ കുലകൾ ആയിട്ടാണ് ഈ പൂക്കൾ കാണപ്പെടാറ് .
ഓണത്തിന് പൂക്കളം ഇടുമ്പോൾ ഇത് ഒരു പ്രധാന പൂവാണ് . തീ പൊള്ളലിന് വളരെ ഫലപ്രദമായ ഒരു മരുന്നാണിത്. 1767ൽ ആധുനിക സസ്യ ശാസ്ത്രത്തിന്റെ പിതാവായ കാൾ ലിനേഴ്സ് ആണ് ആദ്യമായി കൃഷ്ണ കിരീടം എന്ന പൂവിനെ പറ്റി പ്രതിപാദിക്കുന്നത്. ക്ലറോഡെൻട്രം പാനിക്കുലേറ്റം എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം . ഇതിന്റെ പൂക്കുലകൾക്ക് ഏതാണ്ട് 45 സെന്റീമീറ്റർ ഓളം ഉയരം വരും. പ്രധാനമായും ചിത്രശലഭങ്ങൾ വഴിയാണ്.
ഇതിന്റെ പരാഗണം നടക്കുന്നത്. ഈ ചെടി ഉള്ളിടത്ത് ചിത്രശലഭങ്ങൾ നിരവധി വരുമെന്ന് കണ്ടുവരുന്നു . പുതിയ ചെടി നട്ടുവളർത്തുന്നതിനായി ഇതിന്റെ തണ്ട് കുത്തുകയാണ് പതിവ്. കൂടാതെ വേരിൽനിന്ന് പുതിയ മുകുളങ്ങൾ ഉണ്ടായി വരും ലയറിങ്ങും ഇതിനായി ഉപയോഗിക്കാം . മലേഷ്യയിലെ ഒരു വിശ്വാസപ്രകാരം മരിച്ചുപോയവരുടെ ആത്മാക്കളെ തിരിച്ചുകൊണ്ടുവരുവാൻ ഈ പൂവ് ഉപയോഗിക്കും.
ഈ ചെടിയുടെ ഇലകൾക്ക് കീടനാശിനിയായി പ്രവർത്തിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ നീര് പിഴിഞ്ഞ് ഉപയോഗിക്കുന്നത് ഈച്ചകളും മറ്റും വരാതിരിക്കാൻ സഹായിക്കും. കൃഷ്ണകിരീടം എന്ന പൂവ് വെളിച്ചെണ്ണയിൽ കാച്ചിയെടുത്തത് ഉപയോഗിച്ചാൽ തീ പൊള്ളൽ ഏറ്റത്തിന്റെ പാടുകൾ മാറും . മുറിവുകൾ ഉണങ്ങുന്നതിനും ഇത് സഹായകരമാണ് . ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.