അടുക്കളയിൽ ചില ചെറിയ നുറുങ്ങ വിദ്യകൾ പ്രയോഗിച്ച് നമ്മുടെ പണികൾ എളുപ്പമാക്കാൻ സാധിക്കും. വീട്ടമ്മമാരുടെ വലിയ തല വേദനയായ ചില വൃത്തിയാക്കൽ പണികൾ എളുപ്പത്തിൽ എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം. അടുക്കളയിൽ പാത്രങ്ങൾ പിടിച്ചിറക്കുന്നതിനും സ്ലാബ് തുടയ്ക്കുന്നതിനുമായി നാം ഉപയോഗിക്കുന്ന തുണികൾ വൃത്തിയാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാൽ ഇത് വൃത്തിയാക്കുന്നതിനായി വളരെ എളുപ്പത്തിലുള്ള ഒരു രീതി പരിചയപ്പെടാം.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉള്ള വെള്ളം എടുക്കുക. ഇത് അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിൽ രണ്ടു സ്പൂൺ ബേക്കിംഗ് സോഡയും നാലോ അഞ്ചോ നാരങ്ങയുടെ തൊലിയും ചേർക്കുക . ഇവ എല്ലാം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകാൻ ആവശ്യമായ തുണികൾ ഇടുക. അല്പനേരം എങ്ങനെ തിളച്ചതിനു ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക . ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക . സോപ്പോ സോപ്പുപൊടിയോ ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല.
അല്ലാതെ തന്നെ ഇത്തരം തുണികൾ വൃത്തിയായി വരുന്നത് കാണാം . പാത്രങ്ങൾ കഴുകിയശേഷം രാത്രി സിങ്കിൽ പാറ്റയുടെയും പല്ലിയുടെയും ഒക്കെ ശല്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി പാത്രം കഴുകിയശേഷം സിങ്കിനകത്ത് ടാൽക്കം പൗഡർ ഇടുക . സിംഗിന്റെ എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ ടാൽക്കം പൗഡർ ഇടേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പാർട്ടിയും പല്ലിയും ഒന്നും സിംഗിലേക്ക് വരാതെ നിൽക്കും. കൂടാതെ എങ്കിൽ നിന്നും വരുന്ന ദുർഗന്ധവും ഒഴിവാക്കാം.
ഏലക്കയുടെ കുരു തൊലിയിൽ നിന്നും വേർതിരിക്കാൻ മിക്സിയുടെ ജാറിൽ ഇട്ട് ഒന്നോ രണ്ടോ തവണ ക്രഷ് ചെയ്ത് എടുത്താൽ മതിയാകും. വെള്ളി ആഭരണങ്ങളിലെ അഴുക്കുകൾ കളയാൻ ഒരു തുണിയിൽ അല്പം ബേക്കിംഗ് സോഡ ഇട്ടതിനുശേഷം വലിയ ആഭരണം അതിലിട്ട് നന്നായി തിരുമ്മുക . ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. കൂടുതൽ നുറുങ്ങുവിദ്യകൾ അറിയുന്നതിനായി വീഡിയോ കാണാം