ഒരു തുള്ളി വിനാഗിരി വേണ്ട അച്ചാർ ഇനി കേടു വരില്ല

മാങ്ങയാണെങ്കിലും നാരങ്ങയാണെങ്കിലും അച്ചാർ ഉണ്ടാക്കുന്ന സമയത്ത് ഇത് ഒരിക്കലും കുറച്ചു നാളത്തേക്ക് വേണ്ടി എല്ലാം നാം കരുതിവയ്ക്കുന്നത് കുറച്ച് അധികം നാളത്തേക്ക് കേടു വരാതെ സൂക്ഷിക്കാൻ വേണ്ട എല്ലാ കാര്യത്തിലും ചെയ്തുകൊണ്ടാണ് നാം അച്ചാറുകൾ ഉണ്ടാക്കാറുള്ളത്. മിക്കപ്പോഴും ഈ രീതിയിൽ കേടു വരാത്ത രീതിയിൽ അച്ചാർ ഉണ്ടാക്കാൻ വേണ്ടി തന്നെ വിനാഗിരി ധാരാളമായി നാം ഉപയോഗിക്കാറുണ്ട്.

   

ഉപയോഗിക്കുന്നത് വിനാഗിരി ആണെങ്കിൽ പോലും ഇത് നല്ല വിനാഗിരി അല്ല എങ്കിൽ വളരെ പെട്ടെന്ന് കേടുവരുന്നതും കാണാം. എന്നാൽ ഒരു തുള്ളി പോലും വിനാഗിരി ഉപയോഗിക്കാതെ തന്നെ നിങ്ങളും ഉണ്ടാക്കുന്ന അച്ചാർ ഇനി എത്ര നാളുകൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടി ഈ ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ഈ രീതിയിൽ അച്ചാർ ഉണ്ടാക്കാൻ വേണ്ടി. ആദ്യമേ തലേദിവസം രാത്രിയിൽ മാങ്ങ വലിയ കഷണങ്ങളാക്കി മുറിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് മൂടി എടുത്തു വയ്ക്കുക. ശേഷം രാവിലെ ഇതിൽ നിന്നും അതിനകത്തുള്ള വെള്ളം പൂർണമായി മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റിയ ശേഷം ചെറുതായി വെയിലത്ത് വച്ച് ഒന്ന് ചൂടാക്കി എടുക്കുക.

ഇങ്ങനെ ചൂടാക്കിയ മാങ്ങ ആവശ്യത്തിന് നല്ലെണ്ണ ചൂടാക്കി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൂട്ടി ഇളക്കുക. ശേഷം ഇതിലേക്ക് ഉലുവ പൊടിച്ചത് കായം പൊടിച്ചത് കടുക് പൊടിച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കാം. അവസാനമായി ഇത് ഒരു നനവില്ലാത്ത പാത്രത്തിലേക്ക് മാറ്റി വീണ്ടും കുറച്ച് എണ്ണ കൂടി ഒഴിച്ചു കൊടുക്കാം.