ഇതാ വീണ്ടും ഒരു അക്ഷയതൃതീയ കൂടി വന്നെത്തിയിരിക്കുന്നു. ഈ വർഷത്തെ അക്ഷയതൃതീയ ഇതാ അടുത്ത് എത്തിയിരിക്കുന്നു. അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത് അത് സ്വർണം വാങ്ങാനുള്ള ദിവസം എന്നാണ്. അന്ന് സ്വർണം വാങ്ങിയാൽ അനേകം ഐശ്വര്യങ്ങൾ ഉണ്ടാകും. അതുകൊണ്ട് അന്ന് സ്വർണം വാങ്ങുന്ന ദിനം ആണ് എന്നാണ് ഏവരും കരുതുന്നത്. എന്നാൽ ഇത് അന്നപൂർണേശ്വരിയുടെയും മഹാലക്ഷ്മിയുടെയും.
അനുഗ്രഹം ലഭിക്കുന്ന ദിനം കൂടിയാണ്. അതുകൊണ്ടുതന്നെഈ ദിവസത്തിന് വളരെയേറെ പ്രത്യേകതകളാണ് ഉള്ളത്. സ്വർണ്ണം വാങ്ങുന്നത് പോലെ തന്നെ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ് അന്നേ ദിവസം വെള്ളി വാങ്ങുന്നതും. ചിലപ്പോഴെല്ലാം ഏവർക്കും അന്നേദിവസം സ്വർണ്ണം വാങ്ങാനായി സാധിച്ചു എന്ന് വരില്ല. ഇത്തരത്തിലുള്ളവർക്ക് വെള്ളി വാങ്ങിയാലും മതിയാകും. സ്വർണത്തെ അപേക്ഷിച്ച് വെള്ളിക്ക് കുറച്ചുകൂടി പണച്ചിലവ് കുറവാണ്.
വാങ്ങുന്നത് സ്വർണമായാലും വെള്ളിയായാലും അത് നാണയ രൂപത്തിൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ ഈ നാണയത്തിൽ ലക്ഷ്മി ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇത്തരത്തിൽ വെളിവാങ്ങി നേരെ തന്നെ അല്ലെങ്കിൽ സ്വർണം വാങ്ങി നേരെ തന്നെ കൊണ്ടുപോയി പണപ്പെട്ടിയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. ഒരിക്കലും ഇത്തരത്തിൽ ചെയ്യുന്നത് ശരിയല്ല. നിങ്ങൾ ഇത്തരത്തിൽ വാങ്ങുന്ന സ്വർണമോ വെള്ളിയോ ആദ്യമേ തന്നെ വാങ്ങിക്കൊണ്ടുവന്ന്.
പൂജാമുറിയിലെ അഞ്ചു തിരിയിട്ട വിളക്കിനെ സാക്ഷിയാക്കി മഹാലക്ഷ്മി ചിത്രത്തിന് മുൻപിൽ സമർപ്പിക്കേണ്ടതാണ്. അതിനുശേഷം മാത്രം നിങ്ങൾ നിങ്ങളുടെ ധനം സൂക്ഷിക്കുന്ന പെട്ടിയിൽ ഇത് കൊണ്ട് ചെന്ന് വയ്ക്കേണ്ടതാണ്. സ്വർണ്ണമോ വെള്ളിയോ വാങ്ങാൻ പണമില്ലാത്തവർ വിഷമിക്കേണ്ടതില്ല. ഇന്നേദിവസം കുളിച്ച് വൃത്തിയായി ക്ഷേത്രത്തിൽ പോയി ഭഗവതിക്ക് ഒരു താമര മുട്ടോ താമരയോ സമർപ്പിച്ചാൽ മതിയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.