ഒരു കത്തി പോലുമില്ലാതെ കൂർക്ക ഇനി വൃത്തിയാക്കി എടുക്കാം

പലപ്പോഴും കറി വയ്ക്കുന്നതിന് കൂർക്കയാണ് എങ്കിൽ സ്ത്രീകൾ പലപ്പോഴും ദേഷ്യത്തോടുകൂടിയാണ് ഇത് നന്നാക്കാൻ ഇരിക്കാറുള്ളത്. കാരണം കൂടുതൽ നന്നാക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള ജോലി ആയതുകൊണ്ട് തന്നെ ഒരുപാട് സമയവും ചിലവായിരുന്നു. എന്നാൽ നിങ്ങൾക്ക് ഒട്ടും സമയം ചെലവാക്കാതെ വളരെ എളുപ്പത്തിൽ ഇനി കൂർക്ക വൃത്തിയാക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്.

   

ഇത്രയും എളുപ്പമാർഗ്ഗങ്ങൾ നിങ്ങൾ ഒരിക്കൽപോലും ചെയ്തു കാണില്ല. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കൂർക്ക നന്നാക്കുന്നതിന് ഒരു കത്തി പോലും ആവശ്യം വരില്ല. അത്രയും വൃത്തിയാക്കി എടുക്കാൻ സാധിക്കുന്ന എളുപ്പ ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. നിങ്ങൾ വീട്ടിൽ കൂർക്കം വാങ്ങുന്ന സമയത്ത് അല്പം വെള്ളത്തിൽ കുറച്ച് സമയം കുതിർത്തു വയ്ക്കുക.

ഇങ്ങനെ വെച്ചതിനുശേഷം ഒരു വലയിൽ ഈ കൂർക്ക ഇടുക. പരുപരുത്ത ടൈലിൽ നന്നായി ഒന്ന് ഉരച്ചെടുത്ത മുഴുവൻ തൊലിയും പോയിക്കിട്ടും. കൂർക്ക ഒരു നല്ല കോട്ടൻ സഞ്ചിയിൽ കെട്ടിയശേഷം വാഷിംഗ് മെഷീനിൽ ഇട്ട് ഒന്ന് അടിച്ചെടുത്താലും മുഴുവൻ തൊലിയും പോയി കിട്ടും. നന്നായി കുതിർത്തെടുത്ത കൂർക്കയാണ് എങ്കിൽ വലയിൽ കെട്ടിയ ശേഷം കൈകൊണ്ട് ഉരച്ചാൽ തന്നെ തൊലി പോകും.

ഒരു നല്ല കോട്ടൻ സഞ്ചിയിൽ കെട്ടിയശേഷം കൂർക്ക അലക്കുന്ന രീതിയിൽ തന്നെ ഒന്ന് തട്ടിയെടുത്താൽ തൊലി പൊയ്കിട്ടും. ഇത്രയും ഈസി ആയി തൊലി കളയാമെന്ന് നിങ്ങൾക്കും അറിയാമായിരുന്നോ. ഇനി കത്തിയും പാത്രവും ഒന്നും ഇല്ലാതെ നിങ്ങൾക്കും കൂർക്ക വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.