ഇനി ഒരു മിനിറ്റ് മതി മിക്സി ജാർ കത്തി പോലെ മൂർച്ചയുള്ളതാകും

കുറച്ച് അധികം നാളുകൾ ഉപയോഗിക്കുമ്പോൾ മറ്റ് ഏത് വസ്തുവിനെപ്പോലെ തന്നെയും മിക്സി ജാറിനുള്ളിലെ ബ്ലേഡിനെ മൂർച്ച കുറയുന്നത് കാണാറുണ്ട്. ഈ രീതിയിൽ മിക്സിയുടെ ജാറിന്റെ ബ്ലേഡിന് മൂർച്ച കുറയുമ്പോൾ ഏത് വസ്തു അടിച്ചാലും ചിലപ്പോഴൊക്കെ അരഞ്ഞു കിട്ടാത്ത അവസ്ഥകൾ ഉണ്ടാകാം. പ്രത്യേകിച്ചും ചില പൊടിച്ചെടുക്കുന്ന വസ്തുക്കൾക്ക് ഈ ജാറുകൾ പിന്നീട് ഉപകരിക്കാത്ത അവസ്ഥകളിലൂടെ നമുക്ക് കടന്നു പോയിട്ടുണ്ടാകാം.

   

ഇങ്ങനെ നിങ്ങളുടെ മിക്സി ജാറിലെ ബ്ലേഡുകൾക്ക് മൂർച്ച കുറയുന്ന സമയത്ത് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു പ്രയോഗമാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ മിക്സിയിലെ ജാറുകളും ഈ രീതിയിൽ മൂർച്ച പോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് നിങ്ങൾ ഒരിക്കലെങ്കിലും ചെയ്തു നോക്കിയാൽ ഉറപ്പായും റിസൾട്ട് ഉണ്ടാകും.

വളരെ ഈസിയായി ഒരു മിനിറ്റ് കൊണ്ട് തന്നെ നിങ്ങളുടെ മിക്സി ജാറിന്റെ മൂർച്ച കൂട്ടി എടുക്കാൻ സാധിക്കും. ഇതിനായി നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നാണ് അലുമിനിയം ഫോയിൽ പേപ്പറുകൾ. ഈ അലുമിനിയം ഫോയിലുകൾ ചെറുതായി മുറിച്ചെടുത്ത കുഞ്ഞു ഉരുളകളാക്കി മിക്സി ജാർ ഇട്ടു കൊടുക്കാം. ഒരു മിനിറ്റ് മിക്സി ജാർ ഒന്ന് മിക്സിയിൽ വെച്ച് അടിച്ചെടുക്കാം.

ഇങ്ങനെ അടിക്കുന്ന സമയത്ത് ഈ അലൂമിനിയം ഫോയിൽ ബോളുകൾ ചെറിയ പീസുകളായി മുറിഞ്ഞ് കിട്ടും. ഇങ്ങനെ മുറിയുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ മിക്സി ജാറിന്റെ മൂർച്ച വർധിക്കുന്നതും കാണാം. നിങ്ങൾക്കും ഇനി വളരെ ഈസിയായി മിക്സി ജാറിന്റെ മോർച്ച കൂട്ടുവാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.