സാധാരണയായി ഒരുപാട് വർഷങ്ങൾ കഴിയുമ്പോൾ സെപ്റ്റിടാങ്കിൽ നിന്നും ക്ലോസറ്റ് വഴി ദുർഗന്ധം ഉണ്ടാകുന്നത് കാണാറുണ്ട്. ചില ആളുകൾക്ക് സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആകുന്ന അവസ്ഥകളും ഉണ്ടാകും. ഇത്തരം ബ്ലോക്ക് ഉണ്ടാകാൻ കാരണമാകുന്നത് നിങ്ങളുടെ സെപ്റ്റിക് ടാങ്കിലുള്ള ബാക്ടീരിയ അളവ് കുറയുന്നത് തന്നെയാണ്.
ഇന്ന് പലതരത്തിലുള്ള ഡിറ്റർജന്റുകളും ക്ലോസറ്റും മറ്റും കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ രീതിയിൽ ബാക്ടീരിയകൾ നശിച്ചു പോകുന്നത്. ഇങ്ങനെ നിങ്ങളുടെ ബാത്റൂമിൽ ടാങ്ക് ബ്ലോക്ക് ആയതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനുള്ള പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം. മാത്രമല്ല വർഷത്തിലൊരിക്കലെങ്കിലും ഈ ഒരു കാര്യം ചെയ്താൽ തന്നെ ടാങ്ക് ഒരിക്കലും ബ്ലോക്ക് ആകാതെയും വരും.
ഇതിനായി അല്പം ശർക്കര നല്ലപോലെ ഉരുക്കി തിളപ്പിച്ച് എടുക്കാം. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ ഡയല്യൂട്ട് ചെയ്യണം. ഈ മിക്സ് സിങ്കിലോ എല്ലാം ഒഴിക്കുന്നത് ബാക്ടീരിയകളെ വിഘടിപ്പിക്കാൻ സഹായിക്കും. ഏറ്റവും ഉത്തമമായി ഉപയോഗിക്കാവുന്ന നല്ല ഒരു മാർഗമാണ് പച്ച ചാണകം. പച്ചചാണകം വെള്ളത്തിൽ കലക്കി ലയിപ്പിച്ച് ഇത് ക്ലോസറ്റ് വഴി ക്ലോസറ്റിന്റെ കണക്ഷൻ വരുന്ന പൈപ്പിലൂടെയോ സെപ്റ്റിക് ടാങ്കിലേക്ക് എത്തിക്കാം.
വളരെ പെട്ടെന്ന് നിങ്ങളുടെ സെപ്റ്റിക് ടാങ്കിൽ ബാക്ടീരിയകളെ വർധിപ്പിക്കാൻ ഇത് സഹായിക്കും. മാത്രമല്ല നിങ്ങളുടെ ക്ലോസറ്റിൽ ഈ ദിവസങ്ങളിൽ ഡിറ്റർജെന്റുകൾ ഉപയോഗിക്കരുത്. പച്ചമുളക് ഡെറ്റോളും വിനാഗിരിയും ചേർത്തുള്ള നിശ്ചിതം അടുക്കളയിലും മറ്റു ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുന്നത് പല്ലി ഈച്ച പോലുള്ളവരുടെ ശല്യം ഇല്ലാതാക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.