മറ്റ് ഒരു കറിയും ഇല്ല എങ്കിലും കോഴിമുട്ട ഉണ്ട് എങ്കിൽ പല കുട്ടികളും ഭക്ഷണം കഴിക്കാൻ തയ്യാറാകാറുണ്ട്. ഇത്തരത്തിൽ കോഴി മുട്ട ചെയ്യാവുന്ന ഏറ്റവും നല്ല ഒരു ടേസ്റ്റി ആയ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിനായി 4 കോഴിമുട്ട പുഴുങ്ങി എടുക്കണം ശേഷം ഈ കോഴിമുട്ട പുഴുങ്ങിയത് ഗ്രീറ്ററിൽ ചെറുതായി ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കാം.
ഇങ്ങനെ ഗ്രേറ്റ് ചെയ്ത കോഴിമുട്ട തയ്യാറാക്കുന്നതിന് വേണ്ടി ചെറിയ ഒരു മസാല കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് വെളുത്തുള്ളി രണ്ട് പച്ചമുളക് ഏലക്ക ഗ്രാമ്പൂ കുരുമുളക് പട്ട എന്നിവ ചേർത്ത് ചെറുതായി അരച്ചെടുക്കാം. ഒരിക്കലും ഒരു പേസ്റ്റ് രൂപത്തിലേക്ക് ആകാതെ ശ്രദ്ധിക്കണം.
ഇങ്ങനെ തയ്യാറാക്കിയെടുത്ത് മാറ്റിവെക്കുക. ഒരു പാത്രത്തിലേക്ക് 2 സവോള ചെറുതായി അരിഞ്ഞ് നല്ലപോലെ വഴട്ടിയെടുക്കാം ഇതിലേക്ക് നേരത്തെ മിക്സിയിൽ അടിച്ചെടുത്തതു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം അല്പം മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി യോജിപ്പിക്കാം.
ആദ്യം തയ്യാറാക്കി വെച്ച പുഴുങ്ങിയ മുട്ട ചെറുതായി ഗ്രേറ്റ് ചെയ്തത് ഇതിലേക്ക് ഇട്ട് ഇളക്കാം. ഇങ്ങനെ നല്ലപോലെ യോജിപ്പിച്ച് അല്പസമയം മൂടിവച്ചാൽ തന്നെ നല്ല ഒരു കോഴിമുട്ട റെസിപ്പി തയ്യാറായി. ഒരിക്കലെങ്കിലും ഇത് തയ്യാറാക്കി കഴിച്ചു നോക്കിയാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.