ശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങളും നടക്കുന്നത് അതിന്റെ കൃത്യമായ രക്തചലാമത്തിലൂടെ തന്നെയാണ്. മാത്രമല്ല ശരീരത്തിൽ വിറ്റാമിനുകളും മറ്റ് ഹോർമോണുകളും പ്രവർത്തിക്കുന്നതിന് പലപ്പോഴും നല്ല കൊളസ്ട്രോളിന്റെ ആവശ്യകത ഉണ്ട്. എന്നാൽ ശരീരത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് നിങ്ങൾ ജീവനുപോലും ഭീഷണിയായി മാറാം. പ്രധാനമായും കൊളസ്ട്രോൾ എന്നത് ശരീരം സ്വയമേ ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ്.
ശരീരത്തിൽ നല്ല കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. പ്രധാനമായും നാം ഭക്ഷണത്തിലൂടെ കഴിക്കുന്ന കൊഴുപ്പ് അമിതമായ ഊർജ്ജം എന്നിവയെല്ലാം ചീത്ത കൊളസ്ട്രോൾ ആയി ശരീരത്തിന് പല ഭാഗങ്ങളിലും അടഞ്ഞുകൂടുന്നു. പ്രത്യേകിച്ച് ഈ രക്ത കുഴലുകളിൽ അടിഞ്ഞു കൂടുന്നതിന്റെ ഭാഗമായി രക്തക്കുഴലുകൾക്ക് ഭിത്തി കട്ടി കൂടുകയും.
ഇതിന്റെ ഭാഗമായി ശരിയായി രക്തപ്രവാഹം നടക്കാതെ വരികയും ചെയ്യുന്നു. രക്തക്കുഴലകളിൽ മാത്രമല്ല മിക്കവാറും എല്ലാ ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളിലും ഈ കൊഴുപ്പ് അടിഞ്ഞുകൂടി അവയവങ്ങളുടെ പ്രവർത്തനത്തെ നിഷ്ക്രിയമാക്കുന്നു. ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിന് തിരിച്ചറിഞ്ഞു ചീത്ത കൊഴുപ്പും അമിതമായ ഊർജ്ജവും ശരീരത്തിൽ നിന്നും പരമാവധിയും ഒഴിവാക്കാൻ ശ്രമിക്കുക.
ഇതിനായി ചീത്ത കൊഴുപ്പ് അടങ്ങിയ മാംസാഹാരങ്ങൾ പരമാവധിയും ഒഴിവാക്കാം. ഇവ മാത്രമല്ല അധികമായി മധുരമുള്ള പഴവർഗ്ഗങ്ങൾ പോലും കഴിക്കുന്നത് ദോഷമാണ്. നന്നായി വിയർക്കുന്ന കിതക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ ശീലമാക്കാം. ഹൈപ്പോ തൈറോയിസം എന്ന അവസ്ഥയുടെ ഭാഗമായും ചീത്ത കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കപ്പെടാം. പ്രമേഹമുള്ള ആളുകൾക്കും ഭാവിയിൽ കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകളുടെ ഉപയോഗവും കൊളസ്ട്രോൾ കൂടുന്നതിന് ഉള്ള സാഹചര്യം ഉണ്ടാക്കും.തുടർന്ന് വീഡിയോ മുഴുവൻ കാണാം.