മഴക്കാലത്തെ ഈച്ച ശല്യം ഇനി ഈസിയായി മാറ്റാം. തറ തുടയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി.

മഴക്കാലമായാൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിൽ ഈച്ച ശല്യം വർദ്ധിക്കുന്നു എന്നത്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള ഈച്ച ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനെ പരിഹാരമായി വളരെ എളുപ്പത്തിൽ ചില കാര്യങ്ങൾ ചെയ്യാനാകും. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലെ ഈച്ചയെയും ഉറുമ്പിനെയും പാറ്റയെയും ഒരുപോലെ ഇല്ലാതാക്കാനും നിങ്ങളുടെ വീടിനകത്ത് ഒരു സുഗന്ധം .

   

എപ്പോഴും നിലനിൽക്കാനും ഈ മാർഗം സഹായിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ തറ തുടക്കുന്ന സമയത്ത് വെള്ളത്തിൽ ഈ ഒരു വസ്തു മാത്രം ചേർക്കുകയാണ് വേണ്ടത്. സാധാരണ നിങ്ങൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഉപയോഗിച്ച് തന്നെ തറ ആദ്യം തുടയ്ക്കുക. ശേഷം ഒരു ബക്കറ്റിൽ അല്പം വെള്ളം എടുത്ത് ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം നല്ല പൊടിയായി പൊടിച്ചെടുത്ത് ചേർക്കാം.

ഇതിലേക്ക് ഒരുപിടി ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. തറ ഒരിക്കല്‍തറ തുടച്ചതിനു ശേഷം അതിനുമുകളിലൂടെ ഈ മിക്സ് ഉപയോഗിച്ച് ഒന്നുകൂടി തുടക്കുക. ഇങ്ങനെ ചെയ്യാൻ മടി ഉള്ളവരാണ് എങ്കിൽ ലിക്വിഡ് ഉപയോഗിച്ച് തുടയ്ക്കാതെ നേരിട്ട് ഈ മിക്സ് ഉപയോഗിച്ച് തറ തുടയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈച്ച, പാറ്റ,പല്ലി,ഉറുമ്പ് എന്നിങ്ങനെയുള്ള ജീവികളുടെ ശല്യം പൂർണമായും ഇല്ലാതാകും.

നിങ്ങളുടെ തറയ്ക്ക് ഒരു സുഗന്ധം നിലനിൽക്കുകയും വീടിനകത്ത് ഒരു പോസിറ്റീവ് എനർജി നിറയുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ തറ
നല്ല ക്ലീനായി വെട്ടി തിളങ്ങുന്നത് ഇതിലൂടെ കാണാനാകും. ഒരിക്കലെങ്കിലും ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കിയവരാണ് എങ്കിൽ തീർച്ചയായും റിസൾട്ട് കിട്ടിയിട്ടുണ്ടാകും. ഇനി നിങ്ങൾക്കും ഈ മാർഗ്ഗം പരീക്ഷിക്കാം. കൂടുതലായി അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *