സാധാരണയായി പലരും കഴുത്തിലും കക്ഷത്തും കാണുന്ന കറുത്ത നിറത്തിന് ഉരച്ച് കഴുകുന്ന ഒരു പ്രതിധി കാണാറുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഫലം ഒന്നും ഉണ്ടാകില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ഇത്തരത്തിലുള്ള കറുത്ത നിറം ഉണ്ടാകുന്നതിന് കാരണം നിങ്ങളുടെ ചർമ്മത്തിന്റേതായ പ്രശ്നങ്ങൾ അല്ല എന്നത് മനസ്സിലാക്കുക. ശരീരത്തിൽ എപ്പോഴും നാം കഴിച്ചു കൊണ്ടിരിക്കുന്ന .
ഭക്ഷണത്തിൽ നിന്നും പല രീതിയിലുള്ള റിയാക്ഷനുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ റിയാക്ഷൻ ചിലപ്പോഴൊക്കെ ചർമ്മത്തിനു പുറത്തേക്ക് പ്രകടമാകുന്നതാണ് കക്ഷത്തിലും കഴുത്തിലും ചിലർക്ക് നെറ്റിയിലും കാണപ്പെടുന്ന കറുത്ത നിറം. ഇത് കറുത്ത നിറം മാത്രമായിട്ടാരിക്കില്ല അല്പം കട്ടിയുള്ള ചർമം പ്രത്യക്ഷപ്പെടുന്നത് പോലെ ഈ ഭാഗങ്ങളിൽ അനുഭവപ്പെടാം.
സാധാരണയായി ഇത്തരത്തിലുള്ള അവസ്ഥയെ അക്കസന്തോസിസ് എന്നാണ് പറയാറുള്ളത്. ഒരു ശരീരഭാരം കൃത്യമായ ബിഎംഐ ലേവലിൽ കടക്കുന്നത് മുതൽ ഈ അവസ്ഥ വർദ്ധിച്ചു വരാൻ ആരംഭിക്കും. നിങ്ങളുടെ ശരീരത്തിന്റെ ഭാരം ഉയരത്തിന് അനുസൃതമായിട്ട് അല്ല ഉള്ളത് എങ്കിൽ തീർച്ചയായും ഈ പ്രശ്നം നേരിടേണ്ട അവസ്ഥ ഉണ്ടാകും. ശരീരഭാരം കൃത്യമായ ഒരു ബിഎംഐ അളവിലേക്ക് കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുവേണ്ടി ചെയ്യേണ്ട പ്രതിവിധി. അമിതഭാരം കുറയ്ക്കുന്നതിനുവേണ്ടി വ്യായാമം ചെയ്യുന്നതിന് .
എക്സസൈസുകളും സൈക്ലിങ്ങോ നീന്തലോ പോലുള്ളവ ശീലിക്കുന്നതും നന്നായിരിക്കും. യഥാർത്ഥത്തിൽ ആദ്യകാലങ്ങളെ അപേക്ഷിച്ച് കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും ശരീരത്തിന് അധ്വാനം വരുന്ന രീതിയിലുള്ള കളികളോ ജോലികളോ ചെയ്യുന്നില്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള ഒരു അടിസ്ഥാന കാരണം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾ ശരീരത്തിലുണ്ട് എങ്കിൽ ഭാവിയിൽ പ്രമേഹം, ഹൃദയാഘാതം, ഫാറ്റി ലിവർഎന്നിങ്ങനെ ഒരുപാട് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് മുൻകൂട്ടി കാണിക്കുന്നത്