നമുക്ക് ചുറ്റുമായി പലപ്പോഴും നാം കാണുന്ന ചെടികൾക്കും പൂക്കൾക്കും അതിന്റെ വേറിന് പോലും ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉണ്ടായിരിക്കും. പല രീതിയിലുള്ള നമ്മുടെ രോഗങ്ങൾ മാറ്റാനും പാഴ് ചെടി എന്ന് കരുതുന്ന ഈ ചെടിക്ക് സാധിക്കും. ശാരീരികമായി ഒരുപാട് തരത്തിലുള്ള പ്രയാസങ്ങൾക്ക് പരിഹാരമാണ് ഈ ചെടി. പലപ്പോഴും റോഡ് സൈഡിലാണ് ഈ ചെടി അധികവും കാണപ്പെടാറുള്ളത്.
എരിക്ക് എന്ന ചെടിയുടെ ആയുർവേദ ഗുണങ്ങളാണ് ഇവിടെ പറയുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും വേദനകൾക്കും എരിക്ക് നല്ല ഒരു പരിഹാരമാർഗ്ഗമാണ്. എരിക്കിന്റെ ഇലയും പൂവും എല്ലാം നമുക്ക് ഇതിനായി ഉപയോഗിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന സന്ധിവേദന പോലുള്ള വേദനകൾക്കും എല്ലുകൾക്കുണ്ടാകുന്ന ഏത് വേദനിക്കും ഇല പരിഹാരമായി ഉപയോഗിക്കാം.
ഇതിനായി അഞ്ച് എരിക്കിന്റെ ഇല നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം അരച്ച് പേസ്റ്റ് രൂപമാക്കുക ഇതിലേക്ക് ഇന്ദുപ്പും കൂടി ചേർത്ത് അരയ്ക്കണം ശേഷം ഇത് നിങ്ങളുടെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് നല്ല പോലെ കട്ടി കുറച്ച് പരത്തി വയ്ക്കാം. രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്താണ് ഇത് ചെയ്യേണ്ടത് എന്നതുകൊണ്ട് തന്നെ ഇതിനു ചുറ്റുമായി ഒരു കവറോ തുണിയോ കെട്ടി ഭദ്രമാക്കാം.
കഫക്കെട്ട് ജലദോഷം പോലുള്ള ശ്വാസകോശം സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹാരമായി എരിക്കിന്റെ പൂക്കൾ ഉപയോഗിക്കാം. ഇതിനായി എരിക്കിന്റെ വെളുത്ത നിറമുള്ള പൂക്കൾ നോക്കിയെടുത്ത് വെയിലത്ത് നല്ലപോലെ ഉണക്കി പൊടിച്ച് സൂക്ഷിക്കുക. രണ്ടു നുള്ള് പൂക്കൾ ഓടിച്ചതും ഒരു നുള്ള് ഇന്ദുപ്പും കൂടി വായിൽ നല്ലപോലെ അലിയിച്ച് ഇറക്കണം. വിശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം ഇത് നല്ല പരിഹാരമാണ്.