ചില ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷൻ ഉള്ള ഭാഗമായി വയറിനകത്ത് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത് പോലെ തന്നെ ചില സ്വകാര്യഭാഗങ്ങളിൽ പുറത്ത് ചർമ്മത്തിൽ ചൊറിച്ചിലും ദുർഗന്ധവും കറുത്ത നിറവും പ്രത്യക്ഷപ്പെടാറുണ്ട്. ഇതതിൽ കറുത്ത നിറവും അതിനോടനുബന്ധിച്ചുള്ള ചൊറിച്ചിലും അസഹനീയമായി മാറുമ്പോഴാണ് പലരും ഇതിന് വേണ്ടി മരുന്നുകൾ തേടി പോകുന്നത്. എന്നാൽ ഇങ്ങനെ ചെറിയ രീതിയിൽ എങ്കിലും.
ആരംഭിക്കുന്ന സമയത്ത് അല്പം കൂടുതൽ ശ്രദ്ധ കൊടുത്താൽ തന്നെ ഇതിനെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇതിനെ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ട്. പ്രധാനമായും ഈ ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷനുകൾ പരിഹരിക്കുന്നതിന് മഞ്ഞളാണ് ആവശ്യമായി ഉപയോഗിക്കേണ്ടത്. നിങ്ങളുടെ വീട്ടിൽ തന്നെ ഉണക്കി പൊടിച്ചെടുത്ത മഞ്ഞൾ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ കലക്കി യോജിപ്പിച്ച ശേഷം കുടിക്കുന്നതും പ്രയോജനകരമാണ്.
അതേസമയം മഞ്ഞളും ആര്യവേപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ച് ചൊറിച്ചിലും ദുർഗന്ധവും കറുത്ത നിറമുള്ള ഭാഗങ്ങളിൽ പുരട്ടിയിടുന്നതും അനുയോജ്യമാണ്. ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ പച്ചമഞ്ഞൾ അരച്ച് പേസ്റ്റ് രൂപമാക്കി ഇത് പുരട്ടിയിടുന്നതും ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. ഈ ഭാഗങ്ങളിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ നിഷ്ഫലമാണ് എന്നതും മനസ്സിലാക്കുക.
കാരണം ഈ ഫങ്കൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത് തന്നെ നിങ്ങളുടെ ശരീരത്തിലെ വിയർപ്പും ഒപ്പം നനവും സോപ്പിന്റെ പി എച്ച് മൂലമുള്ള വ്യത്യാസവും കൊണ്ട് തന്നെയാണ്. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കാനായി നിങ്ങൾ ശ്രമിക്കുക. മാത്രമല്ല കുളികഴിഞ്ഞ് ഉടനെ ആ ഭാഗങ്ങൾ തുടച്ച് വൃത്തിയാക്കി ഉണങ്ങിയ രീതിയിൽ മാത്രം എപ്പോഴും സൂക്ഷിക്കണം. നനവ് നിലനിൽക്കുമ്പോഴാണ് അതിൽ ബാക്ടീരിയനും ഫംഗലും ഇൻഫെക്ഷൻ ഉണ്ടാകാൻ ഇടയാകുന്നത്.