നാം കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള അസിഡിറ്റി പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്. ഒരു മനുഷ്യ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ഭക്ഷണം ദഹിപ്പിക്കാൻ ആയി സഹായിക്കുന്നത്. എന്നാൽ ഈ ആസിഡിന്റെ അളവ് വർദ്ധിക്കുന്നതും കുറയുന്നതും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
പ്രധാനമായും ശരീരത്തിൽ ആസിഡിന്റെ പ്രവർത്തനങ്ങൾ കൂടിയതാണ് കുറഞ്ഞതാണ് പ്രശ്നം ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയാതെ ഒരിക്കലും ഇതിനുവേണ്ടി നാം സ്വയമേ ചികിത്സകൾ ചെയ്യരുത്. ചില ആളുകൾ എങ്കിലും ആസിഡ് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഇതിന് പ്രതിവിധിയായി അന്റാസിഡുകൾ ഉപയോഗിക്കുന്ന ശീലമുള്ളവർ ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് മിക്കപ്പോഴും കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ തള്ളി വിടും.
നിങ്ങൾക്ക് ആസിഡിന്റെ പ്രവർത്തനം കൂടിയത് കുറഞ്ഞതോ ആണ് എന്ന് തിരിച്ചറിയുന്നതിന് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ 100 മില്ലി വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം കുടിക്കുക. നിങ്ങൾക്ക് നാലു മിനിറ്റ് അകത്ത് ഗ്യാസ് വായിലൂടെ പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ നോർമൽ ആയ അസിഡിറ്റി ആണ് എന്ന് മനസ്സിലാക്കാം. ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം കുടിക്കുക പെട്ടെന്ന് തന്നെ ഒരു കോഴിമുട്ട കഴിക്കുക.
നിങ്ങൾക്ക് ഗ്യാസ് പുറത്തേക്ക് പോകുന്നില്ല എങ്കിൽ മനസ്സിലാക്കേണ്ടത് ഹൈപ്പോ അസിഡിറ്റി ആണ് എന്നതാണ്. ദിവസവും ഭക്ഷണത്തിനുശേഷം ഈ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുന്നത് സഹായകമാണ്. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാനായി പ്രോബയോട്ടിക്കുകൾ ശീലമാക്കാം. ഒന്നോ രണ്ടോ ടീസ്പൂൺ കരിംജീരകം പൊടിച്ചത് തേൻ ചേർത്ത് കഴിക്കുന്നത് വയറിനകത്ത് ചീത്ത ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.