പ്രായം കൂടുമ്പോൾ മുഖത്ത് ചുളിവുകളും പാടുകളും ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള ചുളിവുകളും പാടുകളും ഉണ്ടാകാൻ പ്രായം ഒരു ഘടകമേ അല്ലാത്ത രീതിയിലേക്ക് നമ്മുടെ ജീവിതശൈലി മാറിക്കഴിഞ്ഞു. ഒരുപാട് സ്ട്രെസ്സും ടെൻഷനും അനുഭവിച്ച ജോലിയും ശ്രദ്ധിക്കാൻ സാധിക്കാതെ വരുന്ന രീതിയിലേക്ക് പോലും നമ്മുടെ മാനസിക ആരോഗ്യം ശല്യപ്പെടുന്നു .
ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ മിക്കവാറും നമ്മൾ ശരീരത്തിലും പ്രകടമാകാറുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ചില ഇരുണ്ട നിറങ്ങളും ചുളിവുകളും പ്രായം തോന്നുന്ന രീതിയിലുള്ള മുഖത്തിന്റെ ഭാവങ്ങളും ആണ് ഈ ആരോഗ്യപ്രശ്നങ്ങൾ. അതുകൊണ്ടുതന്നെ നിങ്ങളുടെ ചർമ്മം സംരക്ഷിക്കാമെങ്കിൽ തീർച്ചയായും ചർമ്മത്തിൽ ഉണ്ടാകുന്ന ഈ ചുളിവുകളും പാടുകളും ഇരുണ്ട നിറവും ഇല്ലാതാക്കണം.
ഇതിനായി സ്ട്രസ്സും ടെൻഷനും എല്ലാം മാറ്റി വയ്ക്കുക തന്നെയാണ് വേണ്ടത്. ധാരാളമായി അളവിൽ വെള്ളം കുടിക്കുക എന്നത് ശ്രദ്ധയോടെ ചെയ്യുക. എണ്ണമയം കൂടുതലുള്ള രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാനും മറക്കരുത്. എപ്പോഴും തല തോർത്തുന്നതും ശരീരം തുടയ്ക്കുന്നതിനും രണ്ട് വ്യത്യസ്ത ടവലുകൾ ഉപയോഗിക്കുക. കാരണം തല തുടച്ച് തോർത്തുകൊണ്ട് മുഖം തുടച്ചാൽ തലയിലെ എണ്ണമയം മുഖത്തേക്ക് വരികയും ഇത് മുഖത്ത് കുരുക്കളും പാടുകളും ചുളിവ് ഉണ്ടാകാനും കാരണമാകും.
ഒരുപാട് തടിയുണ്ടായിരുന്ന ആളുകൾ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുമ്പോൾ ശരീരത്തിൽ ഇത്തരം ചുളിവുകൾ ഉണ്ടാകുന്നതും കാണാറുണ്ട്. ഒരുപാട് സൂര്യതാപം നിൽക്കുന്നതും ചർമ്മത്തിൽ ഇത്താഴത്തിലുള്ള പാടുകൾക്കും ചുളിവുകൾക്കും കാരണമാകും. ഭക്ഷണത്തിൽ ധാരാളം ആയി വിറ്റാമിനുകളും മിനറൽസും അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. പ്രകൃതിദത്തമായ രീതിയിലുള്ള ഫെയ്സ് പാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഒരുപാട് ക്രീമുകളും മറ്റും മുഖത്ത് വാരി പൊത്തുന്ന രീതിയും മാറ്റുക.