പ്രായമായവർക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണ് സന്ധിവാതം എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. കാരണം ഇന്ന് പ്രായമല്ല ആളുകളുടെ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഭക്ഷണശീലവും ജീവിതശൈലിയും തന്നെയാണ്. ഇന്ന് ഒരുപാട് അസുഖങ്ങളുടെയും മൂല കാരണം എന്നത് ജീവിതശൈലിയും വ്യായാമം ഇല്ലാത്ത ജീവിതവും ആണ്.
കാരണം ഇന്ന് ഒരുപാട് വിഷപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് എന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള രോഗങ്ങളും നമ്മെ ബാധിക്കുന്നു. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യത്തിലും ഇന്ന് ഒരുതരത്തിലും എണ്ണം ചുരുക്കം അല്ല. ഇത്തരത്തിൽ ശരീരത്തെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് സന്ധിവാതം.
സന്ധിവാതം ബാധിക്കുന്നത് ശരീരത്തിലെ ഓരോ ജോയിന്റുകളിലും ആണ്. എങ്കിലും പിന്നീട് ഇതേ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പടർന്നു പിടിക്കുന്ന വേദനയായി മാറുന്നു. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിൽ സന്ധികൾക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, പ്രായമായാൽ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം വേദനകളെ അകറ്റുന്നതിന് വിറ്റാമിൻ ഡി യും കാൽസ്യവും ശരിയായി തോതിൽ ശരീരത്തിലേക്ക് എത്തിച്ചു എങ്കിൽ പോലും ഗുണം ഉണ്ടാകാനുള്ള സാധ്യതകൾ കുറയുന്നു.
എന്നാൽ പ്രായം 30 നു മുൻപേ തന്നെ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ അളവിൽ കാൽസ്യവും വിറ്റാമിൻ പ്രോട്ടീനും മറ്റുള്ളവങ്ങളും എത്തിക്കുകയാണ് എങ്കിൽ ശരീരത്തിന് കൂടുതൽ എനർജിയും ഊർജ്ജവും ലഭിക്കും. അപ്പോൾ തന്നെ ശരീരത്തിന്റെ എല്ലുകൾക്ക് ഭരണം വർദ്ധിക്കാനും സഹായകമാണ്. ഇതിനായി കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും, രാവിലെയോ വൈകിട്ടോ നിങ്ങൾക്ക് സാധിക്കുന്ന സമയങ്ങളിൽ അല്പസമയം എങ്കിലും വെയിൽ കൊള്ളാനായും ശ്രമിക്കണം.