പണ്ടുകാലങ്ങളിൽ എല്ലാം മുപ്പതോ നാല്പതോ വർഷം കൊണ്ട് ശരീരത്തിൽ ശക്തി പ്രാപിക്കുന്ന ഒരു രോഗാവസ്ഥയായിരുന്നു ഫാറ്റി ലിവർ. എന്നാൽ ഇന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശരീരത്തിൽ കൂടുതൽ വലിയ തീവ്രതയോടു കൂടി ഫാറ്റ് ലിവർ എന്ന അവസ്ഥ കൊണ്ടുവരുന്നു. ഇന്നത്തെ നമ്മുടെ ജീവിത രീതി തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണമായി മാറുന്നത്.
പ്രധാനമായും നമ്മുടെ ഈ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത് ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന കൊഴുപ്പ് കരളിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടുന്ന പ്രവർത്തി കൊണ്ട് തന്നെയാണ്. ചീത്ത കൊഴുപ്പ് ഒരുപാട് അടിഞ്ഞു കൂടുമ്പോൾ ഇത് കരളിനെ കേന്ദ്രീകരിച്ച് കരളിന്റെ ചുറ്റുമായി കുമിഞ്ഞു കൂടുന്നത് ഫാറ്റി ലിവർ അവസ്ഥയ്ക്ക് കാരണമാകും.
ഇതിന്റെ മൂന്ന് ഘട്ടങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ലിവർ സിറോസിസ്. ലിവർ സിറോസിസിലേക്ക് എത്തുന്ന അവസ്ഥയ്ക്ക് മുൻപേ ഇത് കണ്ടുപിടിക്കുകയാണ് എങ്കിൽ കരളിന്റെ ട്രാൻസ്പ്ലാന്റേഷൻ വഴി തന്നെ ഈ രോകാവസ്ഥയും മറികടക്കാൻ ആകും. ഫാറ്റി ലിവറിന്റെ ആദ്യഘട്ടമാണ് എങ്കിൽ കരളിന്റെ ചെറിയ ഒരു കഷണം മാത്രം മാറ്റിവെച്ചാൽ തന്നെ ഫാറ്റി ലിവറും പ്രതിരോധിക്കാനുള്ള ശക്തി.
ലഭിക്കും. ആൽക്കഹോളിന്റെ ഉപയോഗം കൊണ്ടായിരുന്നു ഫാറ്റി ലിവർ ആദ്യകാലങ്ങളിൽ എല്ലാം ഉണ്ടായിരുന്നത്. എന്നാൽ ആൽക്കഹോളിനോളം വിഷാമയമായ ഭക്ഷണരീതിയാണ് നമ്മുടേത് എന്ന് അതുകൊണ്ടുതന്നെ ഇന്ന് വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ എല്ലാം ശരീരത്തെ ബാധിക്കുന്നു. കരളിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്നത് ശരീരത്തിൽ പല ഹോർമോണുകളുടെയും അവസ്ഥകളിൽ വ്യതിയാനം ഉണ്ടാകുന്നതിനും പിത്തരസം ഉല്പാദിപ്പിക്കപ്പെടാതിരിക്കാൻ കാരണമാകും.