ഒരു മനുഷ്യ ശരീരത്തിന് മിക്കവാറും ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നത് വയറിനകത്ത് ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ തന്നെയാണ്. ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ എല്ലാം നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും നല്ല ബാക്ടീരിയകൾ വയറിൽ ഉണ്ടാകണം എന്നാണ് പറയുന്നത്. ബാക്ടീരിയകൾ മിക്കപ്പോഴും ശരീരത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് പലരും ചിന്തിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ ബാക്ട സാന്നിധ്യമാണ് ദഹന സംബന്ധമായ പ്രശ്നങ്ങളെല്ലാം കുറയ്ക്കുന്നത്.
ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളെ ശരീരത്തിൽ വളർത്തിയെടുക്കുന്നതിനും ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം കുറയ്ക്കുന്നതിന് നല്ല പ്രൊബയോട്ടിക്കുകൾ ശീലമാക്കാം. ഈ പ്രോബയോട്ടിക്കുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ചില പ്രത്യേക ഭക്ഷണ വിഭാഗങ്ങൾ സ്വീകരിക്കാം. പ്രധാനമായും നമുക്ക് സുലഭമായി ലഭിക്കുന്ന മോര് നല്ല ഒരു പ്രോബയോട്ടിക്ക് ആണ്. പാലിനേക്കാൾ എന്തുകൊണ്ടും ഗുണകരം മോര് തന്നെയാണ്.
പാല് മിക്കവാറും ആളുകൾക്കെല്ലാം അലർജി പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. മോര് പച്ചയായി തന്നെ ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് കാച്ചി ഉപയോഗിക്കുന്നത് നല്ല ബാക്ടീരിയകളെ ഉല്പാദിപ്പിക്കുന്നതിന് പ്രോബയോട്ടിക്കുകളുടെ രൂപത്തിൽ പ്രവർത്തിക്കും. മോര് മാത്രമല്ല ഏതുതരത്തിലുള്ള പച്ചക്കറികളും ഉപ്പിലിട്ട അല്പം വിനാഗിരി ഒഴിച്ച് പുളിപ്പിച്ച് കഴിക്കുന്നത് ഗുണകരമാണ്. ക്യാബേജ് ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
നിങ്ങളുടെ ഭക്ഷണത്തിൽ അല്പം പുളിപ്പിച്ച രീതിയിലുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്താനായി ശ്രമിക്കുക. ഇതിനായി ഇഡ്ഡലി അപ്പം എന്നിവ ഉപയോഗിക്കാം. കാബേജിന്റെ നല്ല ഇതളുകൾ അല്പം ഉപ്പിട്ട് വെച്ച ശേഷം ഉപയോഗിക്കുന്നതും പ്രോബയോട്ടിക്കുകളുടെ രൂപത്തിൽ പ്രവർത്തിക്കും. ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നിങ്ങളുടെ ദഹനം എളുപ്പമാക്കാനും, ദഹന വ്യവസ്ഥയിൽ ബാക്ടീരിയകളെ വളർത്തിയെടുക്കാനും സഹായിക്കും.