വാസ്തു സ്ഥാനം അനുസരിച്ച് നമ്മുടെ വീടിന് ചുറ്റുമായി വളർന്ന ചില ചെടികൾ ഉണ്ട്. ഈ ചെടികളിൽ ചിലത് തനിയെ നിന്ന് ഉണങ്ങുന്ന സാഹചര്യമുണ്ടായാൽ തീർച്ചയായും മനസ്സിലാക്കുക ഇത് നിങ്ങളുടെ വീടിന് വലിയ ദോഷം വിളിച്ചു വരുത്തും എന്നത്. ഇത്തരത്തിൽ നിങ്ങളുടെ വീടിനു ചുറ്റുമായി നിൽക്കുന്ന ചെടികളിൽ ഉണങ്ങിയാൽ ദോഷം സംഭവിക്കാൻ പോകുന്ന ചെടികളെ കുറിച്ച് തിരിച്ചറിയാം.
പ്രത്യേകമായി ആദ്യമേ പറയുന്നത് തുളസിച്ചെടിയെ കുറിച്ചാണ്. തുളസി ഈശ്വര സാന്നിധ്യം ഒരുപാട് ഉള്ള ഒരു ചെടിയാണ്. അതുകൊണ്ടുതന്നെ ഇത് നിന്ന് ഉണങ്ങുക എന്നാൽ നിങ്ങളുടെ വീടിനെ വലിയ ദോഷം സംഭവിക്കാൻ പോകുന്നു, ഈശ്വര സാന്നിധ്യം നഷ്ടപ്പെടാൻ പോകുന്നു എന്നതിന്റെ എല്ലാം ഒരു സൂചനയായി കണക്കാക്കാം.
തുളസി മാത്രമല്ല നിങ്ങളുടെ വീട്ടിൽ കൂവളം മരമായി നിൽക്കുന്നുണ്ട് എങ്കിൽ, ഇത് ഏതെങ്കിലും സാഹചര്യത്തിൽ ഉണങ്ങാനുള്ള സാധ്യത ഉണ്ടായാൽ തീർച്ചയായും വീട് കടം കയറി മുടിയാൻ പോകുന്നു എന്നതിന്റെ ലക്ഷണമായി മനസ്സിലാക്കാം. മന്ദാരം നെല്ലി എന്നീ ചെടികളും വീട്ടിൽ നിന്ന് ഉണങ്ങുന്നത് വലിയ കടബാധ്യതകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിന്റെ ലക്ഷണമാണ്.
ഇത്തരത്തിൽ ഉണങ്ങുന്നത് ദോഷമായി തീരുന്ന മറ്റൊരു മരമാണ് അശോകം. കറിവേപ്പില മുളച്ചു കിട്ടുക എന്നത് തന്നെ വലിയ പ്രയാസമാണ് എന്നാൽ ഇത് ഉണങ്ങിപ്പോകുന്ന സാഹചര്യങ്ങൾ അതിനേക്കാൾ ദോഷമാണ്. മൈലാഞ്ചി ചെടിയും ഇത്തരത്തിൽ ഉണങ്ങുന്നതുകൊണ്ട് ദോഷം സംഭവിക്കാൻ പോകുന്ന സാധ്യതകളാണ്. ഇങ്ങനെ ഒരുപാട് ചെടികൾ ഉണ്ട് ഉണങ്ങുന്നതുകൊണ്ട് ദോഷം സംഭവിക്കുന്നതിന് ലക്ഷണമായി കാണപ്പെടുന്നവ. ഇവ തിരിച്ചറിഞ്ഞ് ഈ സാധ്യതകളെ മനസ്സിലാക്കി മുന്നോട്ടുള്ള ജീവിതം നയിക്കുക.