ആരോഗ്യസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ നാം ഇന്ന് കേൾക്കുന്നുണ്ട്. ഇതിൽ ഏറ്റവും അധികം ഇന്ന് കേട്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ. ശരീരത്തിന് അനുയോജ്യമായ അളവിൽ കൂടുതലായി യൂറിക്കാസിഡ് കൂടുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രത്യേകിച്ചും കാലിന്റെ പേര് വിരലിൽ നിന്നുമാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്.
കാലിന്റെ തള്ളവിരലിൽ ഉണ്ടാകുന്ന പേരുപരിപ്പ് തരിപ്പ് മരവിപ്പ് വേദന പോലുള്ള പ്രശ്നങ്ങൾ ഈ യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായി കാണാം. അമിതമായി ഇത് വർദ്ധിക്കുന്ന സമയത്ത് തള്ളവിനോട് ചേർന്ന് കഴലകൾ പോലെയും ഉണ്ടാകാം. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിൽ തള്ളവിരലിൽ നിന്നും പിന്നീട് ശരീരത്തിന്റെ മറ്റ് സന്ധികളിലേക്കും ശരീരത്തിന് പല അവയവങ്ങളിലേക്കും പടരാം.
പ്രത്യേകിച്ചും സന്ധികളുടെ ആരോഗ്യത്തെയാണ് ഇതിൽ മോശമായി ബാധിക്കുന്നത്. സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് ഉണ്ടാകുന്നതിന് യൂറിക്കാസിഡ് കാരണമാകുന്നു. യൂറിക്കാസിഡ് പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ ചുവന്ന മാംസം പൂർണ്ണമായും ഒഴിവാക്കണമെന്ന് പറയാറുണ്ട്. എന്നാൽ ഇതുകൊണ്ട് മാത്രമല്ല ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റും മധുരവും ഒരു പരിധിവരെ ഈ പ്രശ്നത്തെ വർധിപ്പിക്കാൻ ഇടയാകുന്നു.
നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി അവോക്കാഡോ, നേന്ത്രപ്പഴം, പോലുള്ള പഴവർഗങ്ങൾ ഉൾപ്പെടുത്താം. ഫൈബർ വെച്ച് ആയിട്ടുള്ള പച്ചക്കറികളും ധാരാളമായി കഴിക്കാം. ഈ യൂറിക്കാസിഡ് പ്രശ്നം തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിന് വേണ്ടി തഴുതാമ ഇല നിങ്ങൾക്ക് ശീലമാക്കാം. ഇത് കറികളിൽ ഉപയോഗിചോ, ഈ ഇലകൾ ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചോ ശരീരത്തിലേക്ക് ഇതിന്റെ സത്ത് എത്തിക്കാൻ ശ്രമിക്കുക.