വലിയ ജീവികളെക്കാൾ ഉപരിയായി ചില ആളുകൾക്ക് ചെറുപ്രാണികളെയായിരിക്കും കൂടുതലും ഭയം ഉണ്ടാവുക. എന്നാൽ ഈ ചെറിയ പ്രാണികളിലും വിഷാംശം ഉണ്ട് എന്നത് ഒരു വാസ്തവമാണ്. പഴുതാര, ചിലന്തി , തേള്, ചെറിയ പ്രാണികൾ, കടന്നെല്ല് എന്നിവയെല്ലാം കടിച്ചാൽ ചിലർ വലിയ പരാക്രമം കാണിക്കാറുണ്ട്. യഥാർത്ഥത്തിൽ അധികവും ഇവരുടെ മനസ്സിലുള്ള ഭയമാണ് എങ്കിലും.
ഇവയിൽ നിന്നും ഏൽക്കുന്ന ചെറിയ വിഷം പോലും നമുക്ക് വീട്ടിൽ തന്നെ ഇല്ലാതാക്കാം. ഇതിനായി ഒരു ഡോക്ടറെ കാണാൻ ഓടണമെന്ന് നിർബന്ധമില്ല. ഇതിനായി നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇതിനുള്ള മറു മരുന്ന് തയ്യാറാക്കാം. മരുന്ന് തയ്യാറാക്കാനായി പ്രധാനമായും ആര്യവേപ്പിന്റെ ഇലയാണ് ആവശ്യം. ആര്യവേപ്പിലയോടൊപ്പം തന്നെ മുക്കുറ്റിയുടെ ചെടി പൂർണമായും ഉപയോഗിക്കുന്നു.
ഇതിലേക്ക് രണ്ടു കഷണം ചെറിയ പച്ചമഞ്ഞൾ ചേർക്കണം. എപ്പോഴും പച്ച തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇവ മൂന്നും കൂടി നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കുക. വെള്ളം അല്പം പോലും ചേർക്കാതെ അരയ്ക്കുന്നതാണ് നല്ലത്. അരച്ചെടുത്ത മിക്സ് നിങ്ങളുടെശരീരത്തിൽ ആ ചെറുപ്രാണിയുടെ ക്ഷധം ഏറ്റ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. അവിടെത്തന്നെ തേച്ചുകൊണ്ട് ദിവസം മുഴുവനും നടക്കാം.
സാധിക്കാത്തവരാണ് എങ്കിൽ ഒരു മണിക്കൂർ നേരമെങ്കിലും ഇത് മുറിവുണ്ടായ ഭാഗത്ത് തേച്ചു വയ്ക്കുക. ഇത് ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ ശരീരത്തിൽ ഏറ്റിട്ടുള്ള വിഷം പൂർണമായും പുറത്തുപോകും. പിന്നീട് ശരീരത്തിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകില്ല. അച്ഛൻ മലയാളം ആര്യ വേപ്പും മുക്കുറ്റിയും വിഷം ഇല്ലാതാക്കാൻ സഹായിക്കുന്ന വസ്തുക്കൾ ആണ്.